Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ കലുഷിതം, തിരിച്ചുവരാന്‍ കഴിയണം; ആഞ്ഞടിച്ച് സുനില്‍ ഗാവസ്‌കര്‍

മുംബൈ: ഇന്ത്യയില്‍ സമീപകാലത്തു നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോപത്തെക്കുറിച്ച് പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. കലാപം ഇന്ത്യയ്ക്ക് വലിയ കേടുപാടുണ്ടാക്കിയെന്നും എന്നാല്‍ മുന്‍പ് ഇതിനേക്കാള്‍ കടുത്ത അവസ്ഥയില്‍നിന്നും ഇന്ത്യ തിരിച്ചുവന്നിട്ടുണ്ടെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പൗരത്വ നിയമത്തെ ചൊല്ലിയുണ്ടായ പ്രക്ഷോഭങ്ങളെക്കുറിച്ച് പ്രമുഖര്‍ മൗനം പാലിക്കുമ്പോഴാണ് ഗാവസ്‌കര്‍ പ്രതികരണവുമായി എത്തിയത്.

പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുണ്ടായ ആക്രണവുമെല്ലാം രാജ്യത്തിനകത്തും പുറത്തും വലിയ വിവാദമുണ്ടാക്കിയിരുന്നു. ബോളിവുഡില്‍ നിന്നും ചിലര്‍ പ്രതികരണങ്ങള്‍ നടത്തിയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ മൗനം പാലിക്കുകയാണ്. ജെഎന്‍യുവില്‍ പിന്തുണയുമായെത്തിയ ദീപിക പദുക്കോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണവുമുണ്ടായി.

sunil gavaskar

രാജ്യം കലാപകലുഷിതമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. നമ്മുടെ യുവാക്കളില്‍ ചിലര്‍ തെരുവുകളിലാണ്. തെരുവുകളില്‍നിന്നും അവരില്‍ ചിലര്‍ ആശുപത്രിയിലുമെത്തി. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികളും ക്ലാസ് റൂമുകളിലുണ്ട്. അവര്‍ സ്വന്തം കരിയറിനായും ഭാവിയിലെ രാജ്യത്തിനായും യത്‌നിക്കുന്നു. ഒരുമിച്ചുനിന്നാല്‍ മാത്രമേ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയൂ. ഇതിനേക്കാള്‍ കടുത്ത അന്തരീക്ഷം തരണം ചെയ്തവരാണെന്നും നമ്മളെന്നും ഗാവസ്‌കര്‍ പറഞ്ഞു. ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Story first published: Sunday, January 12, 2020, 11:43 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+