ധോണിയുടെ ക്രിക്കറ്റില്‍ നിന്നുള്ള നീണ്ട ഇടവേള, പ്രതികരണവുമായി സുനില്‍ ഗവാസ്‌ക്കര്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റില്‍ നിന്നുള്ള നീണ്ട ഇടവേള ഏറെ നാളായി ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുകയാണ്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമോ ഇല്ലയോ എന്ന ചോദ്യം ഉത്തരമില്ലാതെ അലയടിക്കവെ ധോണിയുടെ ഇടവേളയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌ക്കര്‍. ധോണിയുടെ ഇടവേളയെക്കുറിച്ച് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നാണ് ഗവാസ്‌ക്കര്‍ പ്രതികരിച്ചത്.
ഇത്രയും നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു താരത്തിന് ഇടവേളയെടുക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടി20 ലോകകപ്പില്‍ ധോണി കളിക്കുമോയെന്ന് ധോണി തന്നെയാണ് പറയേണ്ടത്. ഫിറ്റ്‌നസാണ് പ്രധാനം. വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണിക്ക് ടീമില്‍ മടങ്ങിയെത്താന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയായി ഐപിഎല്‍ മാറുന്നതിനെയും ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. രഞ്ജി ട്രോഫിക്ക് മുകളിലായി ഐപിഎല്ലിനെ കണക്കാക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

രഞ്ജി ട്രോഫിയില്‍ ഒരു സീസണ്‍ മുഴുവന്‍ കളിച്ചാല്‍ ലഭിക്കാത്ത തുക ഐപിഎല്ലിലൂടെ ലഭിക്കുന്നു. രഞ്ജി താരങ്ങളുടെ പ്രതിഫലത്തില്‍ ഉയര്‍ച്ച നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26ാമത് ലാല്‍ ബഹ്ദൂര്‍ശാസ്ത്രി മെമ്മോറിയല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണി ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി സൂചന നല്‍കിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ധോണി ഉണ്ടാകുമോയെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണി തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടി20 ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications