Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസൂയ ഉള്ളവര്‍ ഐപിഎല്ലിനെ വെറുതെ വിമര്‍ശിക്കുന്നു: സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്ലിന് വലിയ ആരാധക പിന്തുണയുമുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, ബിഗ്ബാഷ് ലീഗ് ഇവയേക്കാളൊക്കെ താരങ്ങളും ആരാധകരും ഇഷ്ടപ്പെടുന്ന ഐപിഎല്ലിനെയാണ്.

എന്നാല്‍ ഇടയ്ക്ക് ഒത്തുകളി വിവാദവും പണത്തിനുവേണ്ടി കളിയെന്ന രീതിയിലുമെല്ലാം ഐപിഎല്ലിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിനെതിരായ ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്ലില്‍ നിന്ന് ഒന്നും നേടാനില്ലാത്തവര്‍ അസൂയകൊണ്ടാണ് വെറുതെ വിമര്‍ശിക്കുന്നതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

sunilgavaskar

'വിമര്‍ശകര്‍ അസൂയകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അവര്‍ ഇതിന്റെ സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. എന്നാല്‍ എന്താണ് ഐപിഎല്ലിലൂടെ നടക്കുന്നത് അവര്‍ ശ്രദ്ധിക്കുന്നില്ല. എല്ലാ രാജ്യക്കാര്‍ക്കും ഐപിഎല്ലിനോട് അസൂയ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഐപിഎല്ലില്‍ നിന്ന് ഒരു നേട്ടവുമില്ലാത്തവരാണ് വിമര്‍ശിക്കുന്നത്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ഐപിഎല്ലിലൂടെ നിരവധി കുടുംബങ്ങളാണ് മുന്നോട്ടുപോകുന്നത്.

ഗ്രൗണ്ടില്‍ സ്‌നാക്‌സും കൂള്‍ ഡ്രിങ്ക്‌സും വില്‍ക്കുന്നവര്‍,ആരാധകരുടെ മുഖത്ത് ഛായം പൂശുന്നവര്‍,ടീമുകളുടെ ജഴ്‌സി സ്റ്റേഡിയത്തിന് പുറത്തുനിന്ന് വില്‍ക്കുന്നവര്‍ ഇത്തരത്തില്‍ ഒരുപാട് ആളുകള്‍ ഐപിഎല്ലിനെ ആശ്രയിക്കുന്നുണ്ട്. വിമര്‍ശിക്കുന്നവര്‍ ഐപിഎല്ലിലൂടെ ലഭിക്കുന്ന കാര്യങ്ങളെ ഇഷ്ടപ്പെടാത്തവരാണ്. നമ്മള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നന്നായി അറിയാം. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മയാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഐപിഎല്ലിന്റെ 13ാം സീസണിനായുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിലെ കോവിഡിന്റെ വ്യാപനം ശക്തമായി തുടരുന്നതിനാല്‍ ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ടീമുകള്‍ ഇതിനോടകം യുഎഇയില്‍ എത്തിക്കഴിഞ്ഞു.

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ടീമുകള്‍ പരിശീലനം ആരംഭിക്കുക. 53 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 10ന് അവസാനിക്കും. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്.

Story first published: Monday, August 24, 2020, 11:51 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+