വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുനില്‍ ഛേത്രിയോട് ആരാധകന്റെ വിചിത്ര ആവശ്യം; ചിരിയടക്കാനാവാതെ ആരാധകര്‍

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരമാണ് സുനില്‍ ഛേത്രി. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാന്‍ സാധിക്കുന്ന നേട്ടങ്ങള്‍ സമ്മാനിച്ച ഛേത്രിക്ക് വളലെ വലിയ ആരാധക പിന്‍ബലവുമുണ്ട്. ഇപ്പോഴിതാ ഛേത്രിയുടെ ഒരു ആരാധകന്റെ ആവശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ആരാധകന്‍ സാമൂഹ്യ മാധ്യമത്തിലൂടെ ഛേത്രിയോട് ആവശ്യപ്പെട്ടത് ഓട്ടോ ഗ്രാഫോ, ജേഴ്‌സിയോ, ബൂട്ടോ ഒന്നും അല്ല, പകരം അദ്ദേഹത്തിന്റെ നെറ്റ്ഫ്‌ളിക്‌സിന്റെ യൂസര്‍ നെയ്മും പാസ്‌വേഡുമാണ് ആരാധകന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഛേത്രി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തിയത്.

സുനില്‍ ഛേത്രിയും നര്‍മ്മ ബോധത്തെയാണ് കൂടുതല്‍ ആരാധകരും പുകഴ്ത്തിയത്. ലോക്ക് ഡൗണ്‍ കാരണം വീട്ടിലുള്ളതിനാല്‍ ഒട്ടുമിക്ക താരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇന്ത്യന്‍ ഫുട്‌ബോളിന് ആരാധക പിന്തുണ ഉയര്‍ത്തുന്നതിനാല്‍ നിര്‍ണ്ണായക പങ്കാണ് ഛേത്രിക്കുള്ളത്. ഛേത്രിയും അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന് പിന്തുണ അറിയിച്ച് നിരവധി ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീംനായകന്‍ വിരാട് കോലിയടക്കമുള്ളവര്‍ ഇന്ത്യന്‍ ഫുട്‌ബോളിന് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത് ഛേത്രിയുടെ ആവശ്യപ്രകാരമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് വിലമതിക്കാനാവാത്ത സംഭാവനകളാണ് ഛേത്രി സമ്മാനിച്ചത്.

തമന്ന പാകിസ്താന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തില്‍; പ്രചരിച്ച ചിത്രത്തിന്റെ സത്യം എന്ത്?തമന്ന പാകിസ്താന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തില്‍; പ്രചരിച്ച ചിത്രത്തിന്റെ സത്യം എന്ത്?

sunilchhetri

കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ക്യാംപെയ്ന്‍ നടത്താന്‍ ഫിഫ തിരഞ്ഞെടുത്ത 28 താരങ്ങളിലൊരാള്‍ ഛേത്രി ആയിരുന്നു. നിലവിലെ താരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെട്ട പട്ടികയിലാണ് ഛേത്രിയും ഇടം പിടിച്ചത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഫിഫയും സംയുക്തമായി കൊറോണ വൈറസിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുത്തത്. ഏഷ്യന്‍ ഫുട്‌ബോളിനെയാണ് ഛേത്രി പ്രതിനിധീകരിക്കുന്നത്. എല്ലാവരും വീടുകളില്‍ സുരക്ഷിതമായി കഴിയണമെന്നും ഈ അവസ്ഥയെ മറികടക്കാന്‍ സാധിക്കുന്ന വിധത്തിലെല്ലാം പോരാടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഒരുമിച്ച് പോരാടി കൊറോണയെ തുരത്താമെന്നും പഴയ ജീവിതം ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും ഛേത്രി സാമൂഹ്യ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

35കാരനായ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.റൊണാള്‍ഡോയും മെസ്സിയുമാണ് പട്ടികയില്‍ മുന്നില്‍. ഇന്ത്യക്കുവേണ്ടി 115 മത്സരത്തില്‍ നിന്ന് 72 ഗോളാണ് ഛേത്രി നേടിയത്. നിലവില്‍ ഐഎസ്എല്‍ ക്ലബ്ബ് ബംഗളൂരുവിന്റെ താരമാണ് ഛേത്രി. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, സ്‌പോര്‍ട്ടിങ് സിപി, മുംബൈ സിറ്റി ടീമുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. ആറ് തവണ എഐഎഫ്എഫിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, May 3, 2020, 11:59 [IST]
Other articles published on May 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X