Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ എസ് എല്‍-ഐ ലീഗ് തമ്മിലടി വേണ്ട; അത് ഇന്ത്യന്‍ ഫുട്‌ബോളിനെ തകര്‍ക്കും:സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗുകളായ ഐ ലീഗിന്റെയും ഐ എസ് എല്ലിന്റെയും തമ്മിലടിക്കെതിരേ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രി രംഗത്ത്. രണ്ട് ലീഗുകളും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാകണമെന്നും അല്ലാതെ ലീഗുകള്‍ തമ്മില്‍ വാശികാണിച്ച് മത്സരിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനത് നഷ്ടം വരുത്തുമെന്നും ഛേത്രി പറഞ്ഞു.ഇന്ത്യയിലെ പ്രധാന ഫുട്‌ബോള്‍ ലീഗായി ഐ എസ് എല്ലിനെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്നോട്ടുപോകുന്നതിന് പിന്നാലെയാണ് ഛേത്രിയുടെ പ്രതികരണം.

നിലവില്‍ ഇന്ത്യയുടെ ഒന്നാം ഡിവിഷന്‍ ലീഗ് ഐ ലീഗാണ്.ഇതിനെ രണ്ടാം ഡിവിഷനാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരേ ക്ലബ്ബ് മാനേജ്‌മെന്റുകളും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും ശക്തമാണ്. കുറച്ചുവര്‍ഷങ്ങളായി ഐ ലീഗിന് പഴയ നിലവാരമില്ല. ബംഗളൂരു എഫ്.സി പോലുള്ള ക്ലബ്ബുകള്‍ ഐ ലീഗ് വിട്ട് ഐ എസ് എല്ലിലേക്ക് ചേക്കേറുകയും ചെയ്തതോടെ ആരാധക പിന്തുണയിലും വലിയ ഇടിവ് സംഭവിച്ചു. എന്നാല്‍ ഐ ലീഗിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ്,ചെന്നൈയിന്‍ എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയുണ്ട്. ഇതിനെ മുതലാക്കി ഐ എസ് എല്ലിനെ കൂടുതല്‍ വിപുലീകരിച്ച് ഇന്ത്യയുടെ പ്രധാന ലീഗായി പ്രഖ്യാപിക്കുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലക്ഷ്യം.

sunilchettri

അവസാന സീസണില്‍ ഗോകുലം കേരള എഫ് സി ആരാധകരും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളുന്നയിച്ച് ഏറ്റുമുട്ടിയത് വിവാദമായിരുന്നു. നിലവില്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ പങ്കെടുക്കുകയാണ് ഇന്ത്യന്‍ ടീം.ഐഗോര്‍ സ്റ്റിമാക്കിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

Story first published: Sunday, July 14, 2019, 9:08 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+