മകളുമായുള്ള കെ എല്‍ രാഹുലിന്റെ പ്രണയം; പ്രതികരിച്ച് സുനില്‍ ഷെട്ടി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ റണ്‍മെഷീന്‍ ആയി മാറിക്കഴിഞ്ഞ കെ എല്‍ രാഹുലിന്റെ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡ്ഡിലേയും ക്രിക്കറ്റ് ലോകത്തെയും ചര്‍ച്ച. ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ മകളുമായ ആദിത്യ ഷെട്ടിയുമായി കെ എല്‍ രാഹുല്‍ പ്രണയത്തിലാണെന്നകാര്യം പരസ്യമായ രഹസ്യമാണ്. ആദിത്യയ്‌ക്കൊപ്പമുള്ള ചിത്രം കെ എല്‍ രാഹുല്‍തന്നെ നേരത്തെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞദിവസം ഒരു മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഷെട്ടിയോട് ചോദിക്കുകയുണ്ടായി. എന്നാല്‍, താനല്ല സൗഹൃദത്തിലെന്നും ആദിത്യയോടാണ് ഇക്കാര്യം ചോദിക്കേണ്ടതെന്നുമാണ് സുനില്‍ ഷെട്ടിയുടെ മറുപടി. സംഭവം സത്യമാണെന്ന് ബോധ്യമാണെങ്കില്‍ എന്നോട് ചോദിച്ചാല്‍ മറുപടി പറയാം. നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യത്തില്‍ താന്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്നും താരം പറഞ്ഞു.

നേരത്തെ വിഷയത്തില്‍ മറ്റൊരു രീതിയിലായിരുന്നു സുനില്‍ ഷെട്ടി പ്രതികരിച്ചിരുന്നത്. തന്റെ രണ്ടുമക്കളും ശരിയായ പങ്കാളിയേയാണ് തെരഞ്ഞെടുക്കകയെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തവണ തായ്‌ലന്‍ഡില്‍ പുതുവര്‍ഷാഘോഷം നടത്തിയ കെഎല്‍ രാഹുലിനൊപ്പം ആദിത്യയുമുണ്ടായിരുന്നു. രാഹുല്‍ ഇപ്പോള്‍ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ്. ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയ രാഹുല്‍ ഏകദിനത്തിലും ഫോം തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications