Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഷെട്ടി ദേശീയ ഉത്തേജയ വിരുദ്ധ എജന്‍സിയുടെ ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുനില്‍ ഷെട്ടിയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഇന്ത്യയിലെമ്പാടും ഉത്തേജക വിരുദ്ധ സ്‌പോട്‌സ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുനില്‍ ഷെട്ടിയുടെ നിയമനം. അടുത്തിടെ ദേശീയതലത്തില്‍ ചില കായിക താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ വരും വര്‍ഷം വ്യാപകമായ പ്രചരണത്തിനാണ് നാഡയുടെ പരിപാടി.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി നവംബറില്‍ നാഡ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. കായിക താരങ്ങള്‍ക്കിടയില്‍ ഉത്തേജകത്തിനെതിരെ അവബോധമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് നാഡ റീജിണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ശ്യാം കുമാര്‍ അഡാപ്റ്റ പറഞ്ഞു. കായിക രംഗത്തെ പൂര്‍ണമായും ഉത്തേജക വിരുദ്ധമാക്കാന്‍ ഈ വര്‍ഷം ഓരോ മാസവും പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Suniel Shetty names as NADA brand ambassador

കായിക താരങ്ങള്‍ക്കായി പ്രത്യേക വര്‍ക്ക് ഷോപ്പുകളും മറ്റുമാണ് എല്ലാ കായിക ഇനങ്ങളിലും സംഘടിപ്പിക്കുക. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരും ജൂനിയര്‍ കായിക താരങ്ങളും ഇതിന്റെ ഭാഗമാകും. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ക്ലാസുകള്‍ സംഘടിപ്പിക്കുകയെന്നും ശ്യാം കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, December 10, 2019, 16:45 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+