സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ചരിത്ര നേട്ടത്തിലെത്തി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഈ നൂറ്റാണ്ടിലെ ബൗളര്‍മാരില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ സഹതാരമായ ജെയിംസ് ആന്‍ഡേഴ്സനാണ് നിലവിലെ താരങ്ങളില്‍ മുന്നില്‍. 428 വിക്കറ്റാണ് താരത്തിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസിനെ പുറത്താക്കിയതാണ് ബ്രോഡ് 400 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ മൂന്ന് വിക്കറ്റ് ബ്രോഡ് വീഴ്ത്തി.ഈ റെക്കോഡില്‍ ഓസ്ട്രേലിയയുടെ നഥാന്‍ ലയണ്‍ (376), ശ്രീലങ്കയുടെ രങ്കണ ഹരാത്ത് (363), ഇന്ത്യയുടെ ആര് അശ്വിന് (362) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. പരിക്കിന് ശേഷം ഏറെ നാളുകളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ആന്ഡേഴ്സണ് എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ റെക്കോഡ് പട്ടികയില്‍ ഇടം നേടി. ടെസ്റ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന അഞ്ചാം ബൗളറെന്ന ബഹുമതിയാണ് ആന്ഡേഴ്സണ്നേടിയത്. ഡീന്‍ എല്‍ഗറെ ആദ്യ പന്തില്‍ത്തന്നെ ആന്ഡേഴ്സണ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈയിലെത്തിച്ചു.
ഡീ കോക്ക് രക്ഷകനായി; ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക
നേരത്തെ ശ്രീലങ്കയുടെ സുരങ്ക ലക്മാല്‍ (2010, 2017 വര്‍ഷങ്ങളില്‍), ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ സ്റ്റെയ്ന് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ഇംഗ്ലണ്ടിനുവേണ്ടി 150 ടെസ്റ്റ് കളിക്കുന്ന രണ്ടാം ഇംഗ്ലണ്ട് താരമെന്ന നേട്ടവും ആന്ഡേഴ്സണ് സ്വന്തമാക്കി. മുന്‍ നായകന് അലെസ്റ്റര്‍ കുക്കാണ് ആന്ഡേഴ്സന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് താരം.