Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്ന് ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊറോണ ബാധിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് ഡിബാല

ടുറിന്‍: ലോകമെമ്പാടും കൊറോണ വൈറസിന്റെ വ്യാപനം തുടരുകയാണ്. സമസ്തമേഘലയേയും സ്തംഭിപ്പിച്ചുകൊണ്ടാണ് കൊറോണവൈറസ് പടരുന്നത്. പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടപ്പെടുത്തിയ കൊറോണ വൈറസ് രോഗം പിടിച്ചപ്പോഴുള്ള അനുഭവം തുറത്തുപറഞ്ഞിരിക്കുകയാണ് യുവന്റസ് യുവ സ്‌ട്രൈക്കറായ പൗലോ ഡിബാല. ഒന്ന് ശ്വാസം എടുക്കാന്‍ പോലും വളരെ ബുദ്ധിമുട്ടിയെന്നാണ് ഡിബാല വ്യക്തമാക്കിയത്. രോഗത്തിന്റെ കടുത്ത ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ അസുഖം ഭേദമായിരിക്കുന്നു. ഇപ്പോള്‍ ചെറിയ പരിശീലനം ചെയ്യാനും നടക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ഒന്ന് അനങ്ങാന്‍ പോലുമാവാത്ത സ്ഥിതിയായിരുന്നു. ശ്വാസമെടുക്കാന്‍ വളരെ ബുദ്ധിമുട്ടി. ശ്വാസമെടുക്കുമ്പോള്‍ തളര്‍ന്നുപോകുന്ന അവസ്ഥയായിരുന്നു.

മസിലുകള്‍ക്ക് വേദനയും ശരീരത്തിന് അമിത ഭാരവും തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ മാറ്റമുണ്ട്. ഗേള്‍ഫ്രണ്ട് ഓറിയാനയും സുഖം പ്രാപിക്കുകയാണെന്നും ഡിബാല കൂട്ടിച്ചേര്‍ത്തു. യുവന്റസില്‍ കൊറോണ ബാധിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ആദ്യം ഡാനിയല്‍ റുഗാനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത റുഗാനിയില്‍ നിന്നാണ് ബ്ലെയ്‌സ് മറ്റിയുഡിക്കും ഡിബാലയ്ക്കും രോഗം പകര്‍ന്നത്. മറ്റ് യുവന്റസ് താരങ്ങളും നിരീക്ഷണത്തിലായിരുന്നു. ഈ സീസണില്‍ 13 ഗോളാണ് ഡിബാല നേടിയത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സീരി എ നിര്‍ത്തിവെച്ചിരിക്കുകയാണ്.

paulodybalacorona

കൊറോണ പടരുന്ന സാഹചര്യത്തില്‍ കായിക മേഖല സ്തംഭിച്ചിരിക്കുകയാണ്. എല്ലാത്തരം കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ഇറ്റലിയിലും അമേരിക്കയിലുമാണ് കൂടുതലായും രോഗം വ്യാപിച്ചിരിക്കുന്നത്. ദിനവും 100 കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. കൊറോണയെത്തുടര്‍ന്ന് യുവേഫ യൂറോ കപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. അടുത്ത വര്‍ഷം ജൂണിലാവും കോപ്പ നടക്കുക. എല്ലാ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും നിര്‍ത്തിവെച്ചു. റയല്‍ മാഡ്രിഡ് ബാസ്‌ക്കറ്റ്‌ബോള്‍ ടീം താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ റയല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

എല്ലാവരും വീടുകളിലാണുള്ളത്. പൊതുജന സമ്പര്‍ക്കം കുറച്ച് കുടുംബത്തോടൊപ്പം ചിലവിടുകയാണ് താരങ്ങളെല്ലാം. അപ്രതീക്ഷിതമായി കിട്ടിയ ഇടവേള പല താരങ്ങളും കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെല്ലാം കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതിനായി വലിയ സാമ്പത്തിക സഹായങ്ങള്‍ കായിക താരങ്ങള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. ഒളിംപിക്‌സ്, ടി20 ക്രിക്കറ്റ് ലോകകപ്പ് ഉള്‍പ്പെടെയുള്ള വലിയ കായിക മാമാങ്കങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. നിലവില്‍ 598251 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 27,372 പേര്‍ മരണപ്പെട്ടു.133,391 ആളുകള്‍ സുഖം പ്രാപിച്ചു.

Story first published: Saturday, March 28, 2020, 15:14 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+