For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൗണ്‍സറില്‍ ഞെട്ടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി | Oneindia Malayalam

ലണ്ടന്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം മത്സരം കളിക്കില്ല. സ്മിത്ത് കളിക്കില്ലെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചിട്ടുണ്ട്.ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ കഴുത്തിന് പരിക്കേറ്റതിനാലാണ് സ്മിത്തിന് വിശ്രമം അനുവദിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ 77ാം ഓവറിലാണ് സ്മിത്തിന് പരിക്കേല്‍പ്പിച്ച സംഭവം. 70 റണ്‍സുമായി ക്രീസില്‍ നിന്ന സ്മിത്തിന് ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ കഴുത്തിന് പരിക്കേറ്റു.വേദനകൊണ്ട് ഗ്രൗണ്ടില്‍ വീണ സ്മിത്ത് 45 മിനിട്ടോളം വിശ്രമം എടുത്തശേഷമാണ് ബാറ്റിങ് പുനരാരംഭിച്ചത്. ഈ ഇന്നിങ്‌സില്‍ 92 റണ്‍സാണ് സ്മിത്ത് നേടിയത്.

വൈദ്യ പരിശോധനയില്‍ പരിക്ക് ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തിന് പകരം മാര്‍നസ് ലാബുഷാനെയാണ് ഓസീസ് കളിപ്പിച്ചത്.മത്സരത്തില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി ലാബുഷാനെ തിളങ്ങുകയും ചെയ്തു. മിന്നും ഫോമിലുള്ള സ്മിത്തിന്റെ അഭാവം ഓസ്‌ട്രേലിയന്‍ ടീമിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സ്മിത്ത് (142,144) മൂന്ന് ഇന്നിങ്‌സുകളിലുമായി 378 റണ്‍സാണ് അടിച്ചെടുത്തത്.

stevesmith

ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ 251 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായകമായത് സ്മിത്തിന്റെ പ്രകടനമായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്ത് ആഷസ് പരമ്പരയിലൂടെയാണ് ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയത്. പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ട് മൈതാനത്ത് ബൗണ്‍സറുകള്‍ കൂടുതല്‍ അപകടം വിതയ്ക്കുമോയെന്ന് കാത്തിരുന്ന് കാണണം.

Story first published: Tuesday, August 20, 2019, 17:21 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+