Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തനിക്ക് ശേഷം ലിവര്‍പൂളിനെ ആര് പരിശീലിപ്പിക്കണം? ക്ലോപിന്റെ ഉത്തരം ഇങ്ങനെ

ലണ്ടന്‍: ലിവര്‍പൂളിന്റെ എക്കാലത്തെയും സൂപ്പര്‍ പരിശീലകനായി യര്‍ഗന്‍ ക്ലോപ് മാറിക്കഴിഞ്ഞിരിക്കുന്നു. ചെമ്പടയെ ഒത്തിണക്കത്തോടെ കളിപഠിപ്പിച്ച് കിരീടത്തിലേക്ക് നയിക്കുന്നതില്‍ ക്ലോപ് പൂര്‍ണ വിജയമാണെന്ന് പറയാം.അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ നേരിയ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായത്.ഈ സീസണിലും തകര്‍പ്പന്‍ തുടക്കമാണ് ലിവര്‍പൂളിന്റേത്.

തോല്‍വി അറിയാതെ ആറ് മത്സരം പിന്നിട്ട ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. നേട്ടങ്ങളിലേക്ക് കുതിക്കവെ ലിവര്‍പൂളില്‍ തന്റെ പകരക്കാരനായി ആര് എത്തണമെന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്ലോപ്.ഒരു സ്വകാരയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലോപിന്റെ അഭിപ്രായപ്രകടനം. മുന്‍ ഇംഗ്ലണ്ട് താരവും ലിവര്‍പൂളിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളുമായ സ്റ്റീവന്‍ ജെറാഡിനെയാണ് തന്റെ പിന്‍ഗാമിയായി ക്ലോപ് തിരഞ്ഞെടുത്ത്.

jurgenklopp

ലിവര്‍പൂളിനെ അടുത്തറിയാവുന്ന ജെറാഡാണ് ഈ സ്ഥാനത്ത് ഏറ്റവും യോജ്യനെന്നാണ് ക്ലോപ് പറയുന്നത്.39കാരനായ ജെറാഡ് നിലവില്‍ സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സിനെ പരിശീലിപ്പിക്കുന്നുണ്ട്. 1998 മുതല്‍ 2015വരെ ലിവര്‍പൂളിന്റെ ഭാഗമായിരുന്നു മിഡ്ഫീല്‍ഡറായ ജെറൗഡ്.ക്ലബ്ബിനൊപ്പം 504 മത്സരത്തില്‍ നിന്ന് 120 ഗോളും നേടി.2015ല്‍ അമേരിക്കന്‍ ക്ലബ്ബായ എല്‍എ ഗ്യാലക്‌സിയിലേക്ക് ജെറാഡ് കൂടുമാറിയിരുന്നു.

Story first published: Wednesday, September 25, 2019, 10:03 [IST]
Other articles published on Sep 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+