Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കാണേണ്ട കളി ഇവരുടേതാണ്; നഷ്ടമാക്കരുതെന്ന് സ്റ്റീവ് വോ

ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ലണ്ടനില്‍ ടീമുകളുടെ പ്രകടനത്തില്‍ മുന്‍ കളിക്കാര്‍ക്കും ഏറെക്കുറെ ധാരണയുണ്ടായിക്കഴിഞ്ഞു. കളികള്‍ മാറിമറിയാമെങ്കിലും ഇപ്പോഴത്തെ ഫോമും പ്രകടനവും വിലയിരുത്തിയാല്‍ ലോകകപ്പില്‍ കാണേണ്ട കളി വെസ്റ്റിന്‍ഡീസിന്റേതാണെന്നാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ അഭിപ്രായം.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച കളിക്കാരുമായാണ് വെസ്റ്റിന്‍ഡീസ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആദ്യ രണ്ട് ലോകകപ്പുകളും സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് മൂന്നാം ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് അപ്രതീക്ഷിതമായി തോറ്റവരാണ്. പിന്നീടൊരിക്കലും ലോകകപ്പ് നേടാനായിട്ടില്ലെന്ന ചീത്തപ്പേര് മായ്ച്ചുകളയാന്‍ ഇപ്പോഴത്തെ ടീമിന് കഴിയുമെന്നാണ് സ്റ്റീവ്‌വോയുടെ വിലയിരുത്തല്‍.

stevewaugh

വിന്‍ഡീസ് ടീം നിറയെ മാച്ച് വിന്നേഴ്‌സാണെന്ന് വോ പറയുന്നു. ഏതു നിമിഷവും കളി മാറ്റിമറിക്കാന്‍ ഇവര്‍ക്ക് കഴിയും. ഏറ്റവും കാണേണ്ട കളിയായിരിക്കും ഇവരുടേത്. ലോകത്തെ ഒരു ഗ്രൗണ്ടും ഇവര്‍ക്ക് വലുതല്ല. എത്ര വലിയ വമ്പന്മാരായ ബൗളര്‍മാരെയും അടിച്ചുമെരുക്കാന്‍ ഇവര്‍ക്ക് കഴിയും. ആദ്യ മത്സരത്തിലെ പാക്കിസ്ഥാനെതിരായ പ്രകടനം ഫാസ്റ്റ് ബൗളിങ്ങിലെ അവരുടെ മികവ് വിളിച്ചോതുന്നതാണെന്നും വോ വിലയിരുത്തി.

കന്നി ലോകകപ്പിനിറങ്ങിയ ഒഷാനെ തോമസിന്റെ മികവില്‍ വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാനെ വെറും 105 റണ്‍സിന് പുറത്താക്കിയിരുന്നു. ക്യാപ്റ്റന്‍ ജേണ്‍ ഹോള്‍ഡര്‍ മൂന്നും ആന്ദ്രെ റസ്സല്‍ രണ്ടും വിക്കറ്റുകളും നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിന്‍ഡീസിന്റെ അടുത്ത പോരാട്ടം. അഫ്ഗാനിസ്ഥാനെതിരെ ഏഴുവിക്കറ്റ് ജയം ആഘോഷിച്ച ഓസ്‌ട്രേലിയയും വിന്‍ഡീസും തമ്മിലുള്ള മത്സരം പൊടിപാറുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, June 4, 2019, 17:08 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+