വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പിലെ മികച്ച താരത്തെയും സെമിഫൈനലിസ്റ്റുകളെയും പ്രവചിച്ച് സ്റ്റീവ് വോ; രോഹിത്തും ഷാക്കിബും അല്ല

Steve Waugh picks four semi-finalists

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ലീഗ് മത്സരങ്ങള്‍ ഏതാണ്ട് പകുതിയോളം കഴിയവെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ബാറ്റ്‌സ്മാനെയും സെമിഫൈനലിലെത്തുന്ന ടീമുകളെയും പ്രവചിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ. ലോകകപ്പിനെത്തിയ എല്ലാ ടീമുകളും നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ലോകകപ്പ്: ബൗളിങില്‍ 'സെഞ്ച്വറി'യടിച്ചത് റാഷിദ് മാത്രമല്ല... പിശുക്കില്ലാത്തവര്‍ ഇനിയുമുണ്ട് ലോകകപ്പ്: ബൗളിങില്‍ 'സെഞ്ച്വറി'യടിച്ചത് റാഷിദ് മാത്രമല്ല... പിശുക്കില്ലാത്തവര്‍ ഇനിയുമുണ്ട്

ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകളെയും കളിക്കാരെയും വിലയിരുത്തുക എളുപ്പമാണ്. ചില ടീമുകള്‍ മോശം പ്രകടനം ആവര്‍ത്തിക്കുമ്പോള്‍ സെമിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീമുകള്‍ സ്ഥിരതയാര്‍ന്ന കളിയാണ് പുറത്തെടുക്കുന്നത്. അതേസമയം, നാലോളം കളിക്കാര്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റിനായി മത്സരിക്കുന്നതും കാണാം.


മികച്ച കളിക്കാരന്‍ ആരായിരിക്കും

മികച്ച കളിക്കാരന്‍ ആരായിരിക്കും

ഇന്ത്യയുടെ രോഹിത് ശര്‍മ, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലണ്ടിന്റെ ജോയ് റൂട്ട് എന്നിവരെല്ലാം ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍, ഇവരൊന്നുമല്ല സ്റ്റീവോയുടെ വിലയിരുത്തലില്‍ മികച്ച താരം. അത് ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ആണ്. ഇതിനകം തന്നെ ഫിഞ്ച് എടുത്തുപറയത്തക്ക ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചെന്ന് പറഞ്ഞ വോ ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്ത 153 റണ്‍സാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനമെന്നും വിലയിരുത്തി.

സെമിയിലെത്തുന്ന ടീമുകള്‍

സെമിയിലെത്തുന്ന ടീമുകള്‍

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടക്കുമെന്നാണ് വോയുടെ പ്രവചനം. മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ വലിയ പോയന്റ് വ്യത്യാസമില്ലെങ്കിലും കളിയിലെ മികവുകൊണ്ട് മികച്ച ടീമിനെ അറിയാമെന്ന് വോ പറഞ്ഞു. ഈ ടീമുകള്‍ക്ക് ഇനി ശേഷിക്കുന്ന മത്സരങ്ങളിലെ എതിരാളികളെ കൂടി വിലയിരുത്തിയാണ് വോയുടെ പ്രവചനം.

സെമിയില്‍ മറ്റു ടീമുകള്‍ക്കും സാധ്യത

സെമിയില്‍ മറ്റു ടീമുകള്‍ക്കും സാധ്യത

സെമിയിലേക്ക് പ്രവചിക്കപ്പെട്ട ടീമുകള്‍ക്ക് രണ്ട് വീതം ജയങ്ങള്‍ നേടിയാല്‍ സെമി സ്ഥാനം ഉറപ്പിക്കാം. ഈ ടീമുകളുടെ പ്രകടനം സ്ഥിരതയുള്ളതും ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ ശേഷിയുള്ളവരുടേതുമാണെന്നും വോ ചൂണ്ടിക്കാട്ടി. സ്റ്റീവ് വോയുടെ പ്രവചനപ്രകാരമുള്ള ടീമുകള്‍ക്കാണ് സാധ്യതയെങ്കിലും അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം സാങ്കേതികമായി സെമിയിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Story first published: Wednesday, June 19, 2019, 17:14 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X