വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാന്‍ഡ് പേപ്പര്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട്; സ്മിത്തിനെതിരായ നടപടി കടുത്തതെന്ന് ഡിവില്ലിയേഴ്‌സ്

ബെംഗളുരു: പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരായ നടപടി കടുത്തതാണെന്ന് എബി ഡിവില്ലിയേഴ്‌സ്. കളിക്കാര്‍ ചെയ്തത് തെറ്റുതന്നെയാണ്. എന്നാല്‍, അതിനുള്ള ശിക്ഷ കടുത്തുപോയി. പ്രത്യേകിച്ചും തെറ്റ് ഏറ്റെടുത്ത സ്മിത്തിനെതിരായ നടപടിയില്‍ വിഷമമുണ്ടെന്നും ഐപിഎല്‍ ടീം ബാംഗ്ലൂരിനായി കളിക്കുന്ന ഡിവില്ലിയേഴ്‌സ് പറഞ്ഞു.

സ്മിത്ത് ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്കാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡിവില്ലിയേഴ്‌സ് ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരായ പരമ്പരയ്ക്കിടെയാണ് വിവാദം സംഭവം. പരമ്പര കടുപ്പമുള്ളതായിരുന്നെന്നും എന്നാല്‍ ആസ്വദിച്ച് കളിക്കാന്‍ കഴിഞ്ഞതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

abdevilliers

പന്തിന്റെ സ്വാഭാവികത ഇല്ലാതാക്കി നേരത്തെ തന്നെ റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതായി സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് കൃത്രിമം കാട്ടിയതിനാണ് ഓസീസ് താരങ്ങള്‍ വിലക്ക് നേരിട്ടത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചതില്‍ എബി ഞെട്ടല്‍ പ്രകടിപ്പിച്ചു. സാന്‍ഡ് പേപ്പര്‍ എന്റെ ബാഗിലും ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ക്രിക്കറ്റ് ബാറ്റിനുവേണ്ടിയാണന്നും താരം വ്യക്തമാക്കി.

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടശേഷം തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളില്‍ ജയിച്ചാണ് സൗത്താഫ്രിക്ക തിരിച്ചടിച്ചത്. പരമ്പരയിലുടനീളം മികച്ച ഫോമില്‍ കളിച്ചിരുന്ന ഡിവില്ലിയേഴ്‌സിന്റെ പ്രകടനം ടീമിന് മൊത്തത്തില്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

Story first published: Saturday, April 28, 2018, 8:53 [IST]
Other articles published on Apr 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X