Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സില്‍ ആര്‍ക്കും വേണ്ടാത്തൊരു റെക്കോര്‍ഡുമായി സ്മിത്തും ഖവാജയും; 56 വര്‍ഷത്തെ പഴക്കം

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആര്‍ക്കും വേണ്ടാത്തൊരു റെക്കോര്‍ഡുമായി ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഉസ്മാന്‍ ഖവാജയും. ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഇരുവരുടെയും റെക്കോര്‍ഡ് നാണക്കേടായി. ലോര്‍ഡ്‌സില്‍ മൂന്നാം വിക്കറ്റിലെ പൂജ്യം റണ്‍സ് കൂട്ടുകെട്ടാണ് ഇരുവര്‍ക്കും മോശപ്പേരുണ്ടാക്കിയത്.

ലോര്‍ഡ്‌സില്‍ ഇന്നേവരെ നടന്നിട്ടുള്ള ക്രിക്കറ്റ് ടെസ്റ്റുകളില്‍ അഞ്ചുതവണ മാത്രമേ മൂന്നാം വിക്കറ്റില്‍ പൂജ്യം റണ്‍സ് കൂട്ടുകെട്ട് ഉണ്ടായിരുന്നിട്ടുള്ളൂ. 1961ലായിരുന്നു അവസാനമായി ഇത്തരമൊരു കാര്യം നടന്നത്. അന്ന് ഇംഗ്ലണ്ടിന്റെ കളിക്കാരായ കോളിന്‍ കോഡ്രെ, ഡെസ്റ്റര്‍ സഖ്യത്തിന് മുന്നാം വിക്കറ്റില്‍ റണ്ണൊന്നുമെടുക്കാനായില്ല. ഇതിനുശേഷം ഇതാദ്യമാണ് ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡിസില്‍ മൂന്നാം വിക്കറ്റില്‍ പൂജ്യം റണ്‍സ് പിറക്കുന്നത്.

usmankhwajaandstevesmith

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 258 റണ്‍സിന് മറുപടിയായി 250 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. സ്റ്റീവ് സ്മിത്തിന്റെ 92 റണ്‍സ് ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്ത് 80 റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ടാണ് പരിക്കേറ്റത്. പ്രാഥമിക പരിശോധനയ്ക്കുശേഷം മടങ്ങിയ താരം പിന്നീട് തിരിച്ചെത്തിയശേഷം 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 18, 2019, 12:25 [IST]
Other articles published on Aug 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+