വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലക്ക് അവസാനിച്ചു; ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് വീണ്ടുമെത്തുമോ?

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ഏര്‍പ്പെടുത്തിയ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി കേപ്ടൗണില്‍ നടന്ന ടെസ്റ്റിലെ നാടകീയ സംഭവങ്ങളുടെ ശിക്ഷയ്ക്കാണ് അവസാനമായിരിക്കുന്നത്. കളിക്കുന്നതിനുള്ള വിലക്ക് 12 മാസത്തിന് ശേഷം അവസാനിച്ച സ്മിത്തിന് നായകസ്ഥാനത്തു നിന്ന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഞായറാഴ്ചയോടെ അവസാനിച്ചത്. ഇതോടെ സ്മിത്തിനെ വീണ്ടും ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനത്ത് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. നിലവില്‍ ടിം പെയ്‌നാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ആരോണ്‍ ഫിഞ്ചാണ് പരിമിത ഓവറിലെ ക്യാപ്റ്റന്‍.

ഫിഞ്ചിന് കീഴില്‍ മികച്ച പ്രകടനം ഓസീസ് കാഴ്ചവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫിഞ്ചിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാധ്യത കുറവാണ്. അതേ സമയം സ്മിത്ത് എത്തിയാല്‍ നായകസ്ഥാനം ഒഴിഞ്ഞുനല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ഫിഞ്ച് പറഞ്ഞിരുന്നു. എന്നാ്ല്‍ നിലവിലെ സാഹചര്യത്തില്‍ സ്മിത്തിനെ തിരികെ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്ത് എത്തിക്കാനുള്ള സാധ്യത വിരളമാണ്. അതേ സമയം ടെസ്റ്റ് ടീം നായകനായി സ്മിത്ത് എത്തിയേക്കും. സ്മിത്തിനുവേണ്ടി വഴിമാറാന്‍ തയ്യാറാണെന്ന് പെയ്ന്‍ നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സ്മിത്ത് ടെസ്റ്റ് ടീം നായകനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീമില്‍ മടങ്ങിയെത്തിയ ശേഷവും മികച്ച പ്രകടനമാണ് സ്മിത്ത് പുറത്തെടുത്തത്. അതേ സമയം പന്ത് ചുരണ്ടലിന് ശിക്ഷിക്കപ്പെട്ട സ്മിത്തിനെ വീണ്ടും നായകനാക്കുന്നതിനോട് ചില താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്ലിനെ മറന്നേക്കൂ, ഈ വര്‍ഷമില്ല! അടുത്ത വര്‍ഷം താരലേലവുമില്ല?ഐപിഎല്ലിനെ മറന്നേക്കൂ, ഈ വര്‍ഷമില്ല! അടുത്ത വര്‍ഷം താരലേലവുമില്ല?

stevesmith

കഴിഞ്ഞിടെ വിലക്കിന് ശേഷം തന്റെ ആദ്യ നായകസ്ഥാനം സ്മിത്ത് ഏറ്റെടുത്തിരുന്നു. ബ്രിട്ടണില്‍ ആരംഭിക്കുന്ന ദി 100 ക്രിക്കറ്റ് ലീഗില്‍ വെല്‍ഷ് ഫയറിന്റെ നായകനായാണ് സ്മിത്തിനെ കഴിഞ്ഞിടെ നിയമിച്ചത്. വെല്‍ഷ് ഫയറിന്റെ പ്രഥമ സീസണില്‍ത്തന്നെ നായകനാവാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്-സ്മിത്ത് പറഞ്ഞു. സ്മിത്തിനെ നായകനാക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും ക്ലബ്ബിന് കരുത്താവുമെന്നും വെല്‍ഷ് ഫയര്‍ കോച്ച് ഗാരി കേഴ്‌സ്റ്റണ്‍ പ്രതികരിച്ചു. ജൂലൈ 17ന് ലണ്ടനിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഈ സീസണില്‍ ഐപിഎല്ലില്‍ സ്മിത്ത് രാജസ്ഥാനുവേണ്ടി കളിക്കുന്നുണ്ട്. നായകസ്ഥാനത്തിന്റെ വിലക്ക് അടുത്ത മാസത്തോടെ മാറുന്നതിനാല്‍ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ ഓസീസിന്റെ നായകസ്ഥാനത്ത് സ്മിത്ത് തിരിച്ചെത്തുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്മിത്തിനൊപ്പം വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണറെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായി വീണ്ടും നിയമിച്ചിരുന്നു.

Story first published: Monday, March 30, 2020, 10:26 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X