Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂവലില്‍ നിന്നും രക്ഷിച്ചു, വിരാടിന്റെ സ്‌നേഹത്തിലലിഞ്ഞ് സ്മിത്ത്; ക്യാപ്റ്റന് നന്ദി

കോലിക്ക് നന്ദി പറഞ്ഞു സ്റ്റീവ് സ്മിത്ത്

ലണ്ടന്‍: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഉജ്വല ഫോമിലാണ് കളിക്കുന്നത്. സ്മിത്തിന് പഴയ ഫോമിലെത്താന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്നവര്‍ ഇപ്പോഴത്തെ ഫോമില്‍ സന്തുഷ്ടരാണ്. വിലക്കിലായിരുന്ന മറ്റൊരു താരം ഡേവിഡ് വാര്‍ണറും സ്മിത്തും ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

smith-virat

ഇംഗ്ലണ്ടില്‍ ലോകകപ്പിന് എത്തുന്നതിന് മുന്‍പ് തന്നെ ഇരുവര്‍ക്കുമെതിരെ അധിക്ഷേപമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇംഗ്ലീഷ് ആരാധകര്‍ ഇവരെ ചതിയരെന്ന് വിളിക്കുകയും കൂവുകയും ചെയ്തു. എന്നാല്‍, സ്മിത്തും വാര്‍ണറും അത് കാര്യമാക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഓസീസ് താരങ്ങള്‍ കൂവലിന് ഇരയായി. ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സംഭവത്തില്‍ ഇടപെടുകതന്നെ ചെയ്തു.

ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ ചെയ്യരുതെന്നും സ്മിത്തിന് കൈയ്യടിക്കണമെന്നുമാണ് കോലി ആരാധകരോടെ മൈതാനത്തുനിന്നും പറഞ്ഞത്. കോലിയുടെ ആ സ്‌നേഹത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്മിത്ത്. കാണികളുടെ കൂവില്‍ തന്നെ ബാധിച്ചിരുന്നില്ലെങ്കിലും കോലി അവരോട് ആംഗ്യം കാട്ടിയത് ഏറെ സ്‌നേഹത്തോടെയാണെന്ന് സ്മിത്ത് പറഞ്ഞു. ഇതാദ്യമായാണ് സ്മിത്ത് അന്നത്തെ സംഭവത്തില്‍ പ്രതികരിക്കുന്നത്.

Story first published: Tuesday, June 18, 2019, 11:14 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+