Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവ് സ്മിത്ത് വീണ്ടും നായകസ്ഥാനത്ത്, വിലക്കിന് ശേഷം നായകനാവുന്നത് ഇതാദ്യം

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് വീണ്ടും നായകസ്ഥാനത്ത്. ബ്രിട്ടണില്‍ ആരംഭിക്കുന്ന ദി 100 ക്രിക്കറ്റ് ലീഗില്‍ വെല്‍ഷ് ഫയറിന്റെ നായകനായാണ് സ്മിത്തിനെ നിയമിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്ത് ചുരണ്ടിയതിന്റെ പേരില്‍ സ്മിത്തിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. 2018 മാര്‍ച്ചില്‍ വിലക്ക് നേരിട്ട സ്മിത്ത് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെയാണ് ഓസീസ് ടീമില്‍ സജീവമായി തിരിച്ചെത്തിയത്. ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്കാണ് സ്മിത്തിനെ വിലക്കിയത്. അടുത്ത മാസത്തോടെ ഈ കാലാവധി അവസാനിക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് നിന്നും സ്മിത്തിനെ നീക്കിയിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയതിന് ശേഷം ലഭിക്കുന്ന ആദ്യ നായകസ്ഥാനമാണിത്. വെല്‍ഷ് ഫയറിന്റെ പ്രഥമ സീസണില്‍ത്തന്നെ നായകനാവാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്-സ്മിത്ത് പറഞ്ഞു. സ്മിത്തിനെ നായകനാക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും ക്ലബ്ബിന് കരുത്താവുമെന്നും വെല്‍ഷ് ഫയര്‍ കോച്ച് ഗാരി കേഴ്‌സ്റ്റണ്‍ പ്രതികരിച്ചു.

stevesmith

ജൂലൈ 17ന് ലണ്ടനിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഈ സീസണില്‍ ഐപിഎല്ലില്‍ സ്മിത്ത് രാജസ്ഥാനുവേണ്ടി കളിക്കുന്നുണ്ട്. നായകസ്ഥാനത്തിന്റെ വിലക്ക് അടുത്ത മാസത്തോടെ മാറുന്നതിനാല്‍ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ ഓസീസിന്റെ നായകസ്ഥാനത്ത് സ്മിത്ത് തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ആരോണ്‍ ഫിഞ്ചാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്.

Story first published: Wednesday, February 26, 2020, 16:45 [IST]
Other articles published on Feb 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+