Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തും വാര്‍ണറും ഒരു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ ടി20 ടീമില്‍ മടങ്ങിയെത്തി

സിഡ്‌നി: ശ്രീലങ്കയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ മടങ്ങിയെത്തിയതാണ് പ്രധാന പ്രത്യേകത. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് പരിചയസമ്പന്നരെ ടീമില്‍ തിരിച്ചുവിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഇരു താരങ്ങളും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്തുന്നതും ഇതാദ്യമായാണ്.

ടി20 ലോകകപ്പില്‍ ഇന്നേവരെ ഓസ്‌ട്രേലിയയ്ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. ഇത്തവണ ലോകകപ്പ് തങ്ങളുടെ നാട്ടില്‍ നടക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. ആരോണ്‍ ഫിഞ്ച് ആണ് ടീമിന്റെ ക്യാപ്റ്റന്‍. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും എതിരെ മൂന്നുവീതം ടി20 പരമ്പര ഓസ്‌ട്രേലിയ നാട്ടില്‍ കളിക്കുന്നുണ്ട്. ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരെ ആദ്യ മത്സരം നടക്കും.

stevesmithanddavidwarner

നവംബര്‍ 3നാണ് പാക്കിസ്ഥാനെതിരായ പരമ്പര ആരംഭിക്കുന്നത്. രണ്ട് പരമ്പരയും ജയിച്ച് ലോകകപ്പിനായുള്ള ഒരുക്കം മികവുറ്റതാക്കാനാണ് ഓസ്‌ട്രേലിയയുടെ തയ്യാറെടുക്കുന്നത്. ഫിഞ്ച് തന്നെയായിരിക്കും ലോകകപ്പിലും ക്യാപ്റ്റനെന്നാണ് സൂചന. സ്മിത്തും വാര്‍ണറും ടീമിലെത്തുന്നതോടെ ടീമിന് കൂടുതല്‍ സമതുലിത കൈവരുമെന്ന് സെലക്ടര്‍മാര്‍ കണക്കുകൂട്ടുന്നു. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന മികച്ച നിരയെയാണ് ഓസീസ് അണിനിരത്തുന്നത്.

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ആഷ്ടന്‍ അഗര്‍, അലക്‌സ് കാരി, പാറ്റ് കുമ്മന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ബില്ലി സ്റ്റാലങ്കെ, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടന്‍ ടര്‍ണര്‍, ആന്‍ഡ്രൂ ടൈ, ഡേവിഡ് വാര്‍ണര്‍, ആദം സാപ്പ.

Story first published: Friday, October 25, 2019, 17:58 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+