Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ചുരണ്ടല്‍ വിവാദം; മാനക്കേടുകൊണ്ട് സ്റ്റീവ് സ്മിത്ത് കരഞ്ഞത് നാല് ദിവസം

സിഡ്‌നി: കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടി നാണംകെട്ട ശേഷം മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന പതിവില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സിഡ്‌നിയിലെ ഒരു സ്‌കൂളില്‍ സ്മിത്ത് പങ്കെടുക്കാനെത്തി. പരിപാടിയില്‍ പന്ത് ചുരണ്ടല്‍ വരുത്തിവെച്ച വിനയെക്കുറിച്ച് താരം മനസ്സ് തുറന്നു. സംഭവത്തിന് ശേഷം താന്‍ ദിവസങ്ങളോളം കരഞ്ഞ് പോയെന്നാണ് സ്മിത്ത് സിഡ്‌നിയിലെ നോക്‌സ് ഗ്രാമര്‍ സ്‌കൂളിലെ കുട്ടികളോട് വെളിപ്പെടുത്തിയത്.

stevesmith

'സത്യം പറഞ്ഞാല്‍ നാല് ദിവസമെങ്കിലും കരച്ചിലായിരുന്നു. മാനസികമായി ഏറെ സംഘര്‍ഷത്തിലായിരുന്നു. വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഉണ്ടായിരുന്നതാണ് എന്റെ ഭാഗ്യമാണ്. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ ഇവര്‍ ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നവര്‍ വലിയ മാറ്റമാണ് സമ്മാനിച്ചത്', സ്മിത്ത് പറഞ്ഞു.

പന്ത് ചുരണ്ടലില്‍ പെട്ടതോടെ സ്മിത്തിന് പുറമെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും സ്ഥാനങ്ങള്‍ തെറിച്ചിരുന്നു. ഒരു വര്‍ഷത്തെ വിലക്കും ലഭിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പുറത്തിരിക്കേണ്ടിയും വന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പന്തില്‍ കൃത്രിമം നടത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ കോച്ച് സ്ഥാനത്ത് നിന്നും ഡാരണ്‍ ലേമാനും രാജിവെച്ചിരുന്നു. അടുത്ത മാസം കാനഡയില്‍ അരങ്ങേറുന്ന ഗ്ലോബല്‍ ടി20 ലീഗില്‍ സ്മിത്തും, വാര്‍ണറും തിരിച്ചുവരവ് നടത്തും.

Story first published: Tuesday, June 5, 2018, 8:38 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+