വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഷസ്: സ്‌റ്റോക്‌സിന്റെ കളി അവനോട് നടക്കില്ല, ഓസീസിന് തിരിച്ചടിയായതും അതെന്ന് പോണ്ടിങ്

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു വിക്കറ്റിന്റെ ത്രസിക്കുന്ന ജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (135*) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒരു വിക്കറ്റിന്റെ നാടകീയ വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ ഓസീസ് ടീമിന്റെ പ്ലെയിങ് ഇലവനെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്. പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഓസീസ് കളിപ്പിക്കാതിരുന്നതാണ് പോണ്ടിങിനെ ചൊടിപ്പിച്ചിരിക്കുന്നത്.

 സ്റ്റോക്‌സിനെ തടയുമായിരുന്നു

സ്റ്റോക്‌സിനെ തടയുമായിരുന്നു

സ്റ്റാര്‍ക്ക് ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ സ്റ്റോക്‌സിനെ പിടിച്ചുകെട്ടാന്‍ ഓസ്‌ട്രേലിയക്കു കഴിയുമായിരുന്നെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. കളി ഓസീസില്‍ നിന്നും വഴുതിപ്പോയി കൊണ്ടിരുന്നപ്പോള്‍ സ്റ്റാര്‍ക്ക് ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. കഴിഞ്ഞ ലോകകപ്പില്‍ ഓവലില്‍ നടന്ന കളിയില്‍ സ്‌റ്റോക്‌സിനെതിരേ സ്റ്റാര്‍ക്ക് യോര്‍ക്കര്‍ എറിഞ്ഞതും താന്‍ ഓര്‍മിച്ചതായി പോണ്ടിങ് വിശദമാക്കി.

ലീച്ചിന് കഴിയുമായിരുന്നില്ല

ലീച്ചിന് കഴിയുമായിരുന്നില്ല

11ാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ചാണ് അവസാന വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കി സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്. എന്നാല്‍ സ്റ്റാര്‍ക്ക് ബൗള്‍ ചെയ്തിരുന്നെങ്കില്‍ അവ നേരിടാന്‍ ലീച്ചിനു കഴിയുമായിരുന്നില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. 150 കിമി വേഗതയില്‍ വരുന്ന സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്കു മുന്നില്‍ ലീച്ച് പതറുമെന്ന് തനിക്കുറപ്പുണ്ടെന്നും മുന്‍ ഓസീസ് നാകയന്‍ പറയുന്നു.

പാറ്റിന്‍സണിനെ മാറ്റണം

പാറ്റിന്‍സണിനെ മാറ്റണം

മൂന്നം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു പേസറെ മാറ്റുകയാണെങ്കില്‍ ജെയിംസ് പാറ്റിന്‍സണിനെയാണ് ഒഴിവാക്കേണ്ടതെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. ജോഷ് ഹാസ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ്, പാറ്റിന്‍സണ്‍ എന്നിവര്‍ ലീച്ചിനെ പുറത്താക്കാന്‍ മൂന്നാം ടെസ്റ്റില്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഹാസ്ല്‍വുഡ് ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. അതിനേക്കാള്‍ നന്നായി താരം ബൗള്‍ ചെയ്തതു കണ്ടിട്ടില്ല. അത്രയും ഗംഭീരമായിരുന്നു പേസറുടെ പ്രകടനമെന്നും പോണ്ടിങ് പുകഴ്ത്തി.

വീണ്ടും സച്ചിനെ കളിയാക്കി ഐസിസി, രോഷം കടുപ്പിച്ച് ആരാധകര്‍

സ്റ്റാര്‍ക്ക് വേണം

സ്റ്റാര്‍ക്ക് വേണം

പാറ്റിന്‍സണ്‍ മൂന്നാം ടെസ്റ്റില്‍ തീര്‍ത്തും മോശമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. കളി പുരോഗമിക്കുന്തോറും താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. പിന്നീട് നല്ല താളത്തിലാണ് പാറ്റിന്‍സണ്‍ ബൗള്‍ ചെയ്തത്. അടുത്ത ടെസ്റ്റില്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേസര്‍ക്കു കളിയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും പോണ്ടിങ് വിശദമാക്കി.

Story first published: Wednesday, August 28, 2019, 15:46 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X