Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെകെറിന്റെ തോല്‍വിയില്‍ ദുഖം... പോസിറ്റീവ് ഒരു കാര്യം മാത്രം, കാരണം അദ്ദേഹമെന്ന് ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ അനായാസമാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ജയിച്ചുകയറിയത്. ഈ സീസണില്‍ കെകെആറിനു നേരിട്ട തുടര്‍ച്ചയായ രണ്ടാം പരാജയമായിരുന്നു ഇത്.

കെകെആറിന്റെ എല്ലാ മല്‍സരങ്ങള്‍ക്കും ആവേശമേകാന്‍ സ്റ്റേഡിയത്തിലെത്താറുള്ള ബോളിവുഡ് സൂപ്പര്‍ താരവും ടീമുടമയുമായ ഷാരൂഖ് ഖാന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. എന്നാല്‍ തന്റെ ടീം മറ്റൊരു തോല്‍വിയിലേക്കു വീണത് നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ അദ്ദേഹത്തിനായുള്ളൂ.

പോസിറ്റീവ് ഒന്നു മാത്രം

പോസിറ്റീവ് ഒന്നു മാത്രം

മല്‍സരശേഷം ഷാരൂഖ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലും ആന്ദ്രെ റസ്സലും നല്ല പ്രകടനം നടത്തി. തോല്‍ക്കുന്നതു സഹിക്കാം, എന്നാല്‍ പൊരുതാതെ തോല്‍ക്കുന്നത് നിരാശജനകമാണ്. പ്രത്യേകിച്ച് ബൗളര്‍മാര്‍ വിജയതൃഷ്ണ കാണിച്ചില്ല. ഇതു ദുഖമുണ്ടാക്കുന്നു. കളിയിലെ പോസിറ്റീവായ ഏക കാര്യം ഞങ്ങളുടെ ദാദ സൗരവ് ഗാംഗുലി ജയിച്ച ടീമിനൊപ്പം ഈഡനില്‍ ഉണ്ടായിരുന്നുവെന്നതാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു എസ്ആര്‍കെയുടെ ട്വീറ്റ്.

അനായാസ ജയം

അനായാസ ജയം

കെകെആറിനെതിരേ അനായാസ ജയമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 178 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും (65), സൂപ്പര്‍ താരം ആന്ദ്രെ റസ്സലിന്റെയും (45) ഇന്നിങ്‌സുകളാണ് കെകെആറിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപിടിയില്‍ ശിഖര്‍ ധവാനും (97*) റിഷഭ് പന്തും (46) മിന്നിയപ്പോള്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തുകയായിരുന്നു.

ബൗളര്‍മാര്‍ നിരാശപ്പെടുത്തി

ബൗളര്‍മാര്‍ നിരാശപ്പെടുത്തി

ജയിക്കാവുന്ന സ്‌കോര്‍ ആയിട്ടും ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോലുമാവാതെയാണ് കൊല്‍ക്കത്ത കീഴടങ്ങിയത്. കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ഏഴു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ പരീക്ഷിച്ചത്. ഇവരില്‍ രണ്ടോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റെടുത്ത നിതീഷ് റാണ മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്തിയുള്ളൂ.
ലോക്കി ഫെര്‍ഗൂസന്‍, പിയൂഷ് ചൗള, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ 12.33, 12.35, 13 എന്നിങ്ങനെ ഇക്കോണമി റേറ്റിലാണ് റണ്‍സ് വഴങ്ങിയത്.

Story first published: Saturday, April 13, 2019, 14:33 [IST]
Other articles published on Apr 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+