വിരമിക്കല്‍ എന്ന്? വെളിപ്പെടുത്തി മലിങ്ക; ശ്രീലങ്കയ്ക്ക് ആശ്വാസം
കൊളംബോ: ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന് ശ്രീലങ്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്ക.അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷമാവും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയെന്നാണ് മലിങ്ക പറഞ്ഞത്. ഈ വര്‍ഷം മെയ്മാസം നടക്കുന്ന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ വിരമിക്കല്‍ ഉടനില്ല. ട്വന്റി20 ലോകകപ്പ് കളിക്കുകയെന്നതാണ് ആഗ്രഹം. അതിനുള്ള കായിക ക്ഷമത ലഭിക്കുമെന്ന് വിശ്വസിക്കുന്നു.നിലവിലെ പ്രകടനം സന്തോഷം നല്‍കുന്നതാണ്. മികച്ച രീതയില്‍ പന്തെറിയാന്‍ സാധിക്കുന്നു.
ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്നും മലിങ്ക പറഞ്ഞു. അന്താരാഷ്ട്ര ട്വന്റി20യില്‍ 97 വിക്കറ്റാണ് മലിങ്ക വീഴ്ത്തിയിട്ടുള്ളത.് 98 വിക്കറ്റ് നേടിയ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മലിങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു.

30 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റാണ് ടെസ്റ്റിലെ മലിങ്കയുടെ സമ്പാദ്യം. 218 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മലിങ്ക 322 വിക്കറ്റും നേടിയിട്ടുണ്ട്. എട്ട് തവണയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 2004ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് മലിങ്കയുടെ ലങ്കന്‍ ടീമിലെ അരങ്ങേറ്റം. 2004ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലൂടെ ഏകദിനത്തില്‍ വരവറിയിച്ച മലിങ്ക 2006ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ട്വന്റി20യില്‍ അരങ്ങേറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications