Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കന്‍ ക്രിക്കറ്റിന് നാണക്കേട്; ഏഷ്യാ കപ്പിനിടെ മദ്യപിച്ച് ഛര്‍ദ്ദിച്ച് താരങ്ങള്‍

കൊളംബോ: അടുത്തിടെയൊന്നും മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാനാവാതെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ നാണക്കേടിലാഴ്ത്തി പുതിയ സംഭവം. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഇന്ത്യക്കെതിരായ സെമി ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ താരങ്ങള്‍ നേരത്തെ ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. ഇവിടെ നിന്ന് മൂന്ന് ലങ്കന്‍ താരങ്ങള്‍ അമിതമായി മദ്യപിക്കുകയും ഹോട്ടലില്‍ ഛര്‍ദ്ദിക്കുകയും ചെയ്തു.

ടീം ഡോക്ടറെ വിളിച്ചുവരുത്തി താരങ്ങളെ പരിശോധിച്ചപ്പോഴാണ് ഇവര്‍ മദ്യപിച്ചതായി വ്യക്തമായത്.ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും രണ്ട് ബാറ്റ്‌സ്മാന്‍മാരും ഒരു ബൗളറുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം.സംഭവത്തെക്കുറിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

srilankacricketboard

നിലവില്‍ പാകിസ്താന്‍ പരമ്പരയക്കുള്ള ഒരുക്കത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരേ പാകിസ്താനില്‍വെച്ച് ഭീകരാക്രമണം ഉണ്ടായ ശേഷം ആദ്യമായാണ് ശ്രീലങ്ക പാകിസ്താനില്‍ പരമ്പര കളിക്കാന്‍ പോകുന്നത്. 10 സീനിയര്‍ താരങ്ങള്‍ ടീമില്‍ നിന്ന് വിട്ടുനിന്നതോടെ യുവതാരനിരയുമാണ് ലങ്ക പാകിസ്താന്‍ പരമ്പര കളിക്കുന്നത്.

Story first published: Monday, September 23, 2019, 8:50 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+