Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കന്‍താരം നുവാന്‍ കുലശേഖര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു

കൊളംബോ: ലസിത് മലിംഗയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയും അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ദീര്‍ഘനാളായി ശ്രീലങ്കയുടെ ദേശീയ ടീമില്‍ കുലശേഖര കളിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പ് ടീമിലും ഇടംനേടാതിരുന്ന താരം 2017ലാണ് ഒടുവില്‍ ടീമിനായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2018നുശേഷം ലിസ്റ്റ് എ ക്രിക്കറ്റിലും താരം സജീവമല്ല.

പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കായി ദീര്‍ഘകാലം ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്നു. അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനുള്ള താരത്തിന്റെ കഴിവും ടീമില്‍ സ്ഥിരപ്പെടുത്തി. 21-ാം വയസില്‍ 2003ലാണ് ദേശീയ ടീമില്‍ അരങ്ങേറിയത്. 2005ല്‍ ടെസ്റ്റ് ടീമിലും അരങ്ങേറ്റം നടത്തി.

nuwankulasekara

ശ്രീലങ്കക്കായി 184 ഏകദിന മത്സരങ്ങളില്‍നിന്നും 199 വിക്കറ്റുകള്‍ വീഴ്ത്തി. 4.90 എന്ന മികച്ച ശരാശരിയിലാണ് കുലശേഖരയുടെ വിക്കറ്റുനേട്ടം. 58 ടെസ്റ്റുകളില്‍നിന്നും 66 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2014ല്‍ ശ്രീലങ്ക ടി20 ലോകകപ്പ് നേടിയപ്പോള്‍ കുലശേഖര ടീമംഗമായിരുന്നു. 2011ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയറണ്‍ എംഎസ് ധോണി സിക്‌സറടിലൂടെ നേടിയപ്പോള്‍ കുലശേഖരയായിരുന്നു ബൗളര്‍. ഫൈനലില്‍ 8.2 ഓവറില്‍ താരം 64 റണ്‍സാണ് വിട്ടുനല്‍കിയത്.

Story first published: Wednesday, July 24, 2019, 14:15 [IST]
Other articles published on Jul 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+