വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴിയാത്രക്കാരനെ കാറിടിച്ച് കൊന്നു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍

കൊളംബോ: വഴിയാത്രക്കാരനെ കാറിടിച്ച് കൊന്നതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. 64കാരനാണ് കുശാല്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മരണപ്പെട്ടത്. ദക്ഷിണ കൊറിയ്ക്കടുത്തുള്ള പാണ്ഡൂരയില്‍ വെച്ചായിരുന്നു അപകടം. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. മെന്‍ഡിസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുശാല്‍ മെന്‍ഡിസോ മരിച്ചയാളോ മദ്യപിച്ചിരുന്നില്ലെന്നാണ് പോലീസ് അറിയിച്ചത്.

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം പല്ലെക്കലെയില്‍ നടന്ന ശ്രീലങ്കയുടെ പരിശീലന ക്യാംപില്‍ കുശാല്‍ മെന്‍ഡിസും പങ്കെടുത്തിരുന്നു. അദ്ദേഹം അതിരാവിലെ എങ്ങോട്ടാണ് യാത്ര ചെയ്തിരുന്നതെന്ന് വ്യക്തമല്ല. 25കാരനായ താരം ശ്രീലങ്കയുടെ മുന്‍നിര ബാറ്റിങ്ങ് താരങ്ങളിലെ പ്രധാനിയാണ്. മൂന്നാം നമ്പറിലെ ശ്രീലങ്കയുടെ പ്രധാന ആശ്രയമാണ് കുശാല്‍. ഒരു കാലത്ത് ജയവര്‍ധനയുടെ പകരക്കാരനായി കുശാലിനെ വാഴ്ത്തിയിരുന്നെങ്കിലും സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു.

തോറ്റ ശേഷം ഇന്ത്യന്‍ ടീം പാകിസ്താനോട് മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു; വീണ്ടും വിവാദവുമായി അഫ്രീദിതോറ്റ ശേഷം ഇന്ത്യന്‍ ടീം പാകിസ്താനോട് മാപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു; വീണ്ടും വിവാദവുമായി അഫ്രീദി

kusalmendis

ശ്രീലങ്കയ്ക്കുവേണ്ടി 44 ടെസ്റ്റില്‍ നിന്ന് ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 2995 റണ്‍സും 76 ഏകദിനത്തില്‍ നിന്ന് രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 2167 റണ്‍സും 26ടി20യില്‍ നിന്ന് 484 റണ്‍സുമാണ് കുശാലിന്റെ സമ്പാദ്യം. കോവിഡിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം ജൂണ്‍ അവസാന വാരത്തോടെ ഇന്ത്യയുമായി പരമ്പര കളിക്കാന്‍ ശ്രീലങ്ക തയ്യാറെടുത്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് ഇന്ത്യ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. നിലവില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മൈതാനത്ത് പരിശീലനം നടത്തുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കോവിഡ് വ്യാപനം കുറവായിരുന്നു ശ്രീലങ്കയില്‍ അതിനാല്‍ത്തന്നെ ഇവിടെ ടൂര്‍ണമെന്റ് നടത്തുന്നതില്‍ തടസമില്ലെന്ന് കഴിഞ്ഞിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ്മൂലം ഇന്ത്യയില്‍ നടത്താന്‍ സാധിക്കാത്ത ഐപിഎല്‍ ഇത്തവണ ശ്രീലങ്കയില്‍ നടത്താന്‍ അവര്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇക്കാര്യം ബിസിസി ഐയുടെ സജീവ പരിഗണനിയിലാണുള്ളത്. ശ്രീലങ്കയിലോ യുഎഇയിലോ ആയി ഇത്തവണ ഐപിഎല്‍ നടത്താനാണ് ബിസിസി ഐയുടെ പദ്ധതി. അതിനിടെ 2011 ലോകകപ്പ് വിവാദവും അതിനെത്തുടര്‍ന്നുള്ള അന്വേഷണവും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നാണക്കേടായിരുന്നു.

ലോകകപ്പ് ഇന്ത്യക്ക് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്ന തരത്തില്‍ മുന്‍ ലങ്കന്‍ കായിക മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരേ അന്വേഷണം ആരംഭിക്കുകയും കുമാര്‍ സംഗക്കാര, ഉപുല്‍ തരംഗ തുടങ്ങിയവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നുവെങ്കിലും തെളിവുകളും അഭാവത്തില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. 2011ലെ ലോകകപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

Story first published: Tuesday, July 7, 2020, 17:20 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X