ശ്രീലങ്കന്‍ താരങ്ങളെ പാക് പര്യടനത്തില്‍നിന്നും തടഞ്ഞത് ഇന്ത്യയോ? കായിക മന്ത്രി പറയുന്നത്
ദില്ലി: പാക്കിസ്ഥാന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ശ്രീലങ്കയുടെ പര്യടനം അവസാന നിമിഷം അലങ്കോലമായത് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാക്കിസ്ഥാനില്‍വെച്ച് 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം വിദേശ രാജ്യം പാക്കിസ്ഥാനില്‍ പര്യടനം നടത്താറില്ല. വര്‍ഷങ്ങള്‍ക്കുശേഷം ശ്രീലങ്കതന്നെ ഈ വര്‍ഷം പാക്കിസ്ഥാനില്‍ പര്യടനം നടത്താനിരിക്കെ 10 പ്രധാന കളിക്കാര്‍ പിന്മാറിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
കളിക്കാരുടെ പിന്മാറ്റത്തില്‍ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ശ്രീലങ്കന്‍ കായികമന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. 2009ലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് കളിക്കാര്‍ പിന്മാറിയത്. കളിക്കാരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പിന്മാറിയ കളിക്കാര്‍ക്ക് പകരം കളിക്കാര്‍ പാക്കിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തും. മികച്ച ടീമിനെ തന്നെയാണ് തങ്ങള്‍ കളിക്കാനിറക്കുന്നതെന്നും വിജയപ്രതീക്ഷയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, പാക് മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യ ഐപിഎല്ലില്‍ പരിഗണിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതുമൂലമാണ് ശ്രീലങ്കന്‍ കളിക്കാര്‍ പിന്മാറിയതെന്നാണ് മന്ത്രിയുടെ ആരോപണം. കായിക രംഗത്തെ ഇത്തരമൊരു ഇടപെടല്‍ ലജ്ജാകരണമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സപ്തംബര്‍ 27 മുതലാണ് ശ്രീലങ്കയുടെ പാക് പര്യടനം ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications