വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഷ്ടപരിഹാരം വേണം, പുറത്താക്കപ്പെട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ച് ഹതുരുസിന്‍ഹ രംഗത്ത്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പരിശീലകന്‍ ചണ്ഡിക ഹതുരുസിന്‍ഹ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. അഞ്ച് ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് അദ്ദേഹം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഹതുരുസിന്‍ഹയുടെ കരാര്‍ കാലാവധി തീരുന്നതിന് മുമ്പാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും 18മാസത്തെ പ്രതിഫലം ലഭിക്കാനുണ്ടെന്നും ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ആറ് മാസത്തെ പ്രതിഫലം മാത്രമാണ് നല്‍കാനുള്ളതെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതെന്നും ഇത് നല്‍കാന്‍ ബോര്‍ഡ് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കന്‍ കായിക മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ചിരവൈരി ക്ലബ്ബിനുവേണ്ടി പണം മുടക്കി, ഇബ്രാഹിമോവിച്ചിന്റെ പ്രതിമ പൂര്‍ണമായി തകര്‍ത്ത് മാല്‍മോ ആരാധകര്ചിരവൈരി ക്ലബ്ബിനുവേണ്ടി പണം മുടക്കി, ഇബ്രാഹിമോവിച്ചിന്റെ പ്രതിമ പൂര്‍ണമായി തകര്‍ത്ത് മാല്‍മോ ആരാധകര്

chandikahathurusingha

മുന്‍ ശ്രീലങ്കന്‍ താരം കൂടിയായിരുന്ന ഹതിരുസിന്‍ഹയ്ക്ക് കീഴില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പ്രകടനം തീര്‍ത്തും മോശമായതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. നിലവില്‍ മുന്‍ പാകിസ്താന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന മിക്കി ആര്‍തറാണ് ശ്രീലങ്കയെ പരിശീലിപ്പിക്കുന്നത്. ബാറ്റിങ് പരിശീലകനായി മുന്‍ സിംബാബ്‌വെ ടെസ്റ്റ് താരം ഗ്രാന്റ് ഫ്‌ളവറിനെയും ബൗളിങ് പരിശീലകനായി ഓസ്‌ട്രേലിയയുടെ ഡേവിഡ് സക്കറിനെയും ഫീല്‍ഡിങ് കോച്ചായി ഷെയ്ന്‍ മഗ്‌ഡെര്‍മോട്ടിനെയും നിയമിച്ചിട്ടുണ്ട്.

Story first published: Monday, January 6, 2020, 9:56 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X