വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റമാക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍; താരങ്ങള്‍ ഇനി ജയിലില്‍

കൊളംബൊ: കായിക രംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഒത്തുകളിയും വാതുവെപ്പും ഉള്‍പ്പെടെയുള്ളവ ക്രിമിനല്‍ കുറ്റമാക്കി ശ്രീലങ്കന്‍ പാര്‍ലമെന്റ് ബില്‍ അവതരിപ്പിച്ചു. കായിക രംഗത്തെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റം ചാര്‍ത്തപ്പെടുകയാണെങ്കില്‍ ഒരു വ്യക്തിക്ക് 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് പുതിയ നിയമം. സൗത്ത് ഏഷ്യയില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യമാണ് ശ്രീലങ്ക.

ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ കായിക രംഗത്തും നിയമം ബാധകമായിരിക്കും. ആന്റി കറപ്ഷന്‍ യൂനിറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. ശ്രീലങ്കന്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ അവതരിപ്പിച്ച ബില്ലിനെ ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കേന്ദ്ര മന്ത്രിയുമായ അര്‍ജുന രണതുംഗ പിന്തുണച്ചു. പാര്‍ലമന്റില്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ബില്‍ പാസാക്കിയത്.

ജോലിഭാരം കൂടുതല്‍; പിഎസ്എല്ലില്‍ നിന്ന് പിന്മാറി എബി ഡിവില്ലിയേഴ്‌സ്ജോലിഭാരം കൂടുതല്‍; പിഎസ്എല്ലില്‍ നിന്ന് പിന്മാറി എബി ഡിവില്ലിയേഴ്‌സ്

srilanka

ബില്‍ തയ്യാറാക്കുന്ന വേളയില്‍ ശ്രീലങ്കന്‍ കായികവകുപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹായം തേടിയിരുന്നു. ഒത്തുകളിയില്‍ നേരിട്ട് ഇടപെടുന്നവരെ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ശിക്ഷ കിട്ടുന്ന രീതിയിലാണ് നിയമം. അടുത്തിടെ ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യയെ ഐസിസി വിലക്കിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കാതിരുന്നതിനാണ് വിലക്കിയത്. ഈ രീതിയില്‍ അഴിമതിയുമായി ബന്ധമുള്ളവര്‍ക്ക് ഭാവിയില്‍ കടുത്ത ശിക്ഷയായിരിക്കും കാത്തിരിക്കുന്നത്.

പുതിയ നിയമത്തിന് കീഴില്‍പ്പെടുന്ന കുറ്റങ്ങള്‍

പുതിയ നിയമത്തിന് കീഴില്‍ വകുപ്പുകള്‍ തിരിച്ചാണ് കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും ശ്രീലങ്കന്‍ പാര്‍ലമെന്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. മാച്ച് ഫിക്‌സിങ്, സ്‌പോട് ഫിക്‌സിങ്, ടീം വിവരങ്ങള്‍ പുറത്തുവിടുക, പങ്കെടുക്കുന്ന മത്സരങ്ങളില്‍ താരങ്ങള്‍ ബെറ്റു വെയ്ക്കുക, പണത്തിനും ആനുകൂല്യങ്ങള്‍ക്കുമായി നിയമങ്ങള്‍ വളച്ചൊടിക്കുക (മാച്ച് ഒഫീഷ്യലുകള്‍ക്ക് ബാധകം), പുറമെ നിന്നും പണം കൈപ്പറ്റി ഗ്രൗണ്ട്/പിച്ച് സജ്ജമാക്കുക (ക്യുറേറ്റര്‍മാര്‍ക്ക് ബാധകം) തുടങ്ങിയവയെല്ലാം ആദ്യ വകുപ്പില്‍പ്പെടും. പത്തു വര്‍ഷം തടവും 10 കോടി രൂപ (ഏകദേശം അഞ്ചര ലക്ഷം ഡോളര്‍) പിഴയും വരെ ഈ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിക്കാം.

തക്കതായ കാരണമില്ലാതെ അന്വേഷണ സംഘത്തോട് സഹകരിക്കാതിരിക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കുക, വിവരങ്ങള്‍ മറച്ചുവെയ്ക്കുക, തെളിവുകള്‍ നശിപ്പിക്കുക, അഴിമതി റിപ്പോര്‍ട്ട് ചെയ്യുക മുതലായ കുറ്റങ്ങള്‍ രണ്ടാമത്തെ വകുപ്പില്‍പ്പെടും. പരമാവധി മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ (ഏകദേശം 1,100 ഡോളര്‍) പിഴയുമാണ് ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുക.

Story first published: Tuesday, November 12, 2019, 18:28 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X