വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മയക്കുമരുന്നു കൈവശം വെച്ചതിന് ലങ്കന്‍ ബൗളര്‍ അറസ്റ്റില്‍

കൊളംബോ: മയക്കുമരുന്ന് കൈവശം വെച്ചതിന് രാജ്യാന്തര ക്രിക്കറ്റര്‍ ഷെഹന്‍ മധുശങ്കയെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച്ച പന്നാല നഗരത്തില്‍ വെച്ചാണ് 25 -കാരന്‍ മധുശങ്കയെ പൊലീസ് പിടികൂടിയത്. രണ്ടു ഗ്രാമില്‍ത്താഴെ ഹെറോയിന്‍ താരത്തിന്റെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച്ച മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കിയ മധുശങ്കയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കൊറോണഭീതി മുന്‍നിര്‍ത്തി ദേശവ്യാപകമായി കര്‍ഫ്യൂ നിലനില്‍ക്കെ ഷെഹന്‍ മധുശങ്കയും സുഹൃത്തും കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് വാഹനം തടഞ്ഞതും പരിശോധന നടത്തിയതും. പരിശോധനയില്‍ താരത്തിന്റെ കയ്യില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്നു കൈവശം വെച്ചതിന് ലങ്കന്‍ ബൗളര്‍ അറസ്റ്റില്‍

2018 ജനുവരിയിലാണ് ഷെഹന്‍ മധുശങ്ക രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിനത്തില്‍ത്തന്നെ ഹാട്രിക് കുറിച്ച ചരിത്രം വലംകയ്യന്‍ പേസറായ മധുശങ്കയ്ക്കുണ്ട്. അന്ന് മഷ്‌റാഫെ മൊര്‍ത്താസ, റൂബേല്‍ ഹൊസൈന്‍, മഹമ്മദുല്ല എന്നിവര്‍ ഷെഹന്‍ മധുശങ്കയുടെ ഇരകളായി.

2018 -ല്‍ത്തന്നെ ട്വന്റി-20 ക്രിക്കറ്റിലും താരം ലങ്കന്‍ ജേഴ്‌സി അണിഞ്ഞു. ബംഗ്ലാദേശിനെതിരെ രണ്ടു ട്വന്റി-20 മത്സരങ്ങളാണ് താരം കളിച്ചത്. എന്നാല്‍ പിന്നാലെ ഇദ്ദേഹം പരിക്കിന്റെ പിടിയില്‍ അകപ്പെട്ടു. പരിക്ക് കാരണം 2018 -ലെ നീദഹദാസ് ട്രോഫിയില്‍ പങ്കെടുക്കാനും ഷെഹന്‍ മധുശങ്കയ്ക്ക് കഴിഞ്ഞിരുന്നില്ല.

കൊറോണ വ്യാപനം തടയാന്‍ കര്‍ശനമായ നടപടികളാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിലവില്‍ രാജ്യമെങ്ങും കനത്ത കര്‍ഫ്യൂ നിയമം തുടരുകയാണ്. ഇതേസമയം, ചൊവാഴ്ച്ച മുതല്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മാര്‍ച്ച് 20 മുതലാണ് ശ്രീലങ്കയില്‍ കര്‍ഫ്യൂ തുടങ്ങിയത്.

ഇതിനോടകം കര്‍ഫ്യൂ വ്യവസ്ഥ ലംഘിച്ചതിന് 65,000 -ത്തില്‍പ്പരം ആളുകളെ ലങ്കന്‍ പൊലീസ് അറസ്റ്റു ചെയ്തുകഴിഞ്ഞു. എന്തായാലും മയക്കുമരുന്നു ഉപയോഗം കണ്ടെത്തിയാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഷെഹന്‍ മധുശങ്കയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, May 25, 2020, 21:16 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X