Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മദ്യപിച്ച് വാഹനമോടിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന് 4.8 ലക്ഷം രൂപ പിഴ

കൊളംബൊ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ശ്രീലങ്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ കരുണരത്‌നെയ്ക്ക് 7000 ഡോളര്‍(ഏകദേശം 4.8 ലക്ഷം രൂപ) പിഴ ശിക്ഷ. മദ്യലഹരിയില്‍ താരം ഓടിച്ച വാഹനമിടിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. കരുണരത്‌നെ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

dimuthkarunaratne

ശ്രീലങ്ക ക്രിക്കറ്റ് ആണ് താരത്തിന് ഇപ്പോള്‍ വന്‍ തുക പിഴ വിധിച്ചത്. താരത്തിനെതിരെ കോടതി നടപടി തുടരുന്നതിനിടെ ശ്രീലങ്കന്‍ ബോര്‍ഡ് സ്വതന്ത്രമായ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. താരം ബോര്‍ഡുമായുള്ള കരാറില്‍ ലംഘനം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. നേരത്തെ ഇത്തരമൊരു സംഭവം നടന്നിട്ടില്ലാത്തതിനാലും അച്ചടക്കമുള്ള ക്രിക്കറ്റ് താരം ആയിരുന്നതിനാലും കൂടുതല്‍ നടപടിയുണ്ടാകില്ല.

ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പര 2-0 എന്ന നിലയില്‍ നേടിയതിനെ തുടര്‍ന്ന് കരുണരത്‌നെയ്ക്ക് സൂപ്പര്‍ഹീറോ പരിവേഷമായിരുന്നു. ശരാശരി ടീമുമായെത്തി ചരിത്രനേട്ടം കൊയ്ത ടീമിന്റെ നായകനെന്ന നിലയില്‍ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിച്ചു. ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ലോകകപ്പില്‍ കരുണരത്‌നെയെ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ക്യാപ്റ്റന്‍ സ്ഥാനത്തെ ബാധിച്ചേക്കും. ശ്രീലങ്കയ്ക്കായി 60 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 36.05 ശരാശരിയില്‍ 4,074 റണ്‍സും നേടി. 17 ഏകദിനങ്ങളില്‍ കളിച്ച താരത്തിന് 190 റണ്‍സ് മാത്രമാണ് നേടാനായത്.

Story first published: Thursday, April 4, 2019, 12:18 [IST]
Other articles published on Apr 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+