വീണ്ടും നായകനെ മാറ്റി ശ്രീലങ്ക; പാകിസ്താന്‍ പരമ്പരയില്‍ നയിക്കുക ഇവര്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നായകനെ മാറ്റുന്നത് അടുത്തിടെയായി ഒരു പുത്തരിയല്ലാത്ത കാര്യമാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി നായകസ്ഥാനത്ത് സ്ഥിരമായി സീറ്റുറപ്പിച്ച ആരും തന്നെ ശ്രീലങ്കന്‍ ടീമിലില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നായകനെ മാറ്റിയുള്ള പരീക്ഷങ്ങള്‍ക്കെതിരേ വിമര്‍ശനം നിലനിലക്കെ പാകിസ്താനെതിരായ പരമ്പരയില്‍ പുതിയ നായകനെ തീരുമാനിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏകദിനത്തില്‍ ലഹിരു തിരുമനെയും ട്വന്റി20യില്‍ ധസുന്‍ ഷണകയുമാവും ശ്രീലങ്കന്‍ ടീമിനെ നയിക്കുക.
പാകിസ്താനില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ വിമുഖത പ്രകടിപ്പിച്ച് വിട്ടുനിന്നതോടെയാണ് ലങ്കന്‍ ബോര്‍ഡിന്റെ പുതിയ തീരുമാനം. 30കാരനായ തിരിമനെ അടുത്തിടെയായി ലങ്കന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. 35 ടെസ്റ്റുകളില്‍ നിന്ന 1404 റണ്‍സും 125 ഏകദിനത്തില്‍ നിന്ന് 3128 റണ്‍സും 26 ട്വന്റ20യില്‍ നിന്ന് 291 റണ്‍സും തിരിമനെ നേടിയിട്ടുണ്ട്.

അതേ സമയം ടീമിലെ സ്ഥിര സാന്നിധ്യം പോലുമല്ലാത്തെ ധസുണ്‍ ഷനകയാണ് ട്വന്റി20യില്‍ ലങ്കയെ നയിക്കുന്നത്. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ധസുണ്‍ 30 ട്വന്റികള്‍ ശ്രീലങ്കയ്ക്കുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും 15 ശരാശരിയില്‍ 360 റണ്‍സ് മാത്രമാണ് നേടിയത്. ഒമ്പത് വിക്കറ്റും ട്വന്റിയില്‍ നേടി.മൂന്ന് ടെസ്റ്റും 20 ഏകദിനവും അദ്ദേഹം ലങ്കയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്.
2009ല്‍ ലാഹോറില്‍വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെപ്പുണ്ടായ ശേഷം ആദ്യമായാണ് ലങ്ക പാകിസ്താനില്‍ പരമ്പര കളിക്കാനൊരുങ്ങുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിമുത് കരുണ രത്‌ന,ലസിത് മലിംഗ,ഏഞ്ചലോ മാത്യൂസ്,ദിനേഷ് ചണ്ഡിമാല്‍,തിസാര പേരെര തുടങ്ങി 10 പേരാണ് ലങ്കന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications