ശ്രീലങ്കന്‍ ടീം അടിമുടി മാറും; വന്‍ അഴിച്ചുപണിക്കൊരുങ്ങി ക്രിക്കറ്റ് ബോര്‍ഡ്
കൊളംബൊ: സമീപകാലത്തെ മോശം പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുന്‍ ചാമ്പ്യന്മാര്‍ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമിന്റെ പരിശീലകരെ മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
മുഖ്യ പരിശീലകനും സഹപരിശീലകരും ഉള്‍പ്പെടെ മുഴവന്‍പേരും സ്ഥാനമൊഴിയണമെന്ന് ശ്രീലങ്കന്‍ കായിക മന്ത്രിയും നിര്‍ദ്ദേശിച്ചു. മന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്നും ഏതൊക്കെ തലത്തിലാണ് മാറ്റങ്ങള്‍ വേണ്ടതെന്ന കാര്യം നിര്‍ദ്ദേശിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വയും വ്യക്തമാക്കിയിട്ടുണ്ട്. കോച്ചിങ് സ്റ്റാഫ് ഇല്ലാതെ ടീമിന് ഒന്നും ചെയ്യാനാകില്ല. ബംഗ്ലാദേശിനെതിരായ പര്യടനത്തിന് ശേഷം മാത്രമേ അഴിച്ചുപണിയുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യ പരിശീലകന്‍ ചന്ദിക ഹതുരുസിംഗ, ബാറ്റിങ് കോച്ച് ജോണ്‍ ലൂയിസ്, ഫീല്‍ഡിങ് കോച്ച് സ്റ്റീവ് റിക്‌സണ്‍ എന്നിവരാണ് പ്രധാന ചുമതലയുള്ളവര്‍. ലോകകപ്പ് വരെ പരിശീലകര്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിനുശേഷം ഒരവസരംകൂടി എന്ന നിലയിലാണ് ബംഗ്ലാദേശ് പര്യടനത്തിലും ഇവര്‍ക്ക് ചുമതല നല്‍കുക. ലോകകപ്പോടെ റിക്‌സണിന്റേയും ലൂയിസിന്റെ കരാറും അവസാനിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര ജൂലൈ 26ന് തുടങ്ങും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications