For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയെടുപ്പോടെ മലിംഗ വിടവാങ്ങി; ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം

കരിയറിലെ അവസാന ഓവറില്‍ വിക്കറ്റുമായി ലസിത് മലിംഗയുടെ മടക്കം

കൊളംബോ: വിജയത്തോടെ ലസിത് മലിംഗ ഏകദിനത്തില്‍ നിന്ന് വിടവാങ്ങി.ബംഗ്ലാദേശിനെ 91 റണ്‍സിന് തകര്‍ത്താണ് യോര്‍ക്കറുടെ തമ്പുരാന്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞത്. ആദ്യം ബാറ്റുചെയ്ത ആതിഥേയരായ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 314 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 41.4 ഓവറില്‍ 223 റണ്‍സില്‍ അവസാനിച്ചു.മൂന്ന് വിക്കറ്റുമായി മലിംഗ ബംഗ്ലാദേശിന്റെ മുന്‍നിരയെ തകര്‍ത്തപ്പോള്‍ അത്ര തന്നെ വിക്കറ്റുകളുമായി നുവാന്‍ പ്രതീപ് മികച്ച പിന്തുണ നല്‍കി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തുണച്ചത് കുശാല്‍ പെരേരയുടെ (111) സെഞ്ച്വറിയാണ്.99 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം.മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (48),കുശാല്‍ മെന്‍ഡിസ് (43),ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (36) എന്നിവരും ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.മധ്യനിരയിലിറങ്ങിയ ലഹിരു തിരുമനെയ്ക്ക് (25) തിളങ്ങാനായില്ല.മലിംഗ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു.ബംഗ്ലാദേശിനുവേണ്ടി ഷഫിയുല്‍ ഇസ്‌ലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.റൂബല്‍ ഹൊസൈന്‍,മെഹതി ഹസന്‍ മിറാസ്,സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

lasithmalinga

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ പിഴച്ചു. ബാറ്റിങ് നിരയുടെ നട്ടെല്ലായ തമിം ഇക്ബാലിനെ (0) ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ലസിത് മലിംഗയാണ് ബംഗ്ലാ പതനത്തിന് തുടക്കമിട്ടത്.സൗമ്യ സര്‍ക്കാര്‍ (15),മുസ്തഫിസുര്‍ റഹ്മാന്‍ (18) എന്നിവരും മലിംഗയ്ക്ക് മുന്നില്‍ വീണു.മുഷ്ഫിഖര്‍ റഹിം (67),സാബിര്‍ റഹ്മാന്‍ (60) എന്നിവര്‍ മാത്രമാണ് ബംഗ്ലാനിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കുശാല്‍ പെരേരെയാണ് കളിയിലെ താരം.

Story first published: Saturday, July 27, 2019, 9:18 [IST]
Other articles published on Jul 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+