ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമായി
കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ലസിത് മലിംഗ നയിക്കുന്ന ടീമില്‍ ഇടവേളയ്ക്ക് ശേഷം ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി. 16 മാസത്തിന് ശേഷമാണ് മാത്യൂസ് ലങ്കയുടെ ടി20 ടീമില്‍ ഇടം കണ്ടെത്തുന്നത്ത. ടി20 ലോകകപ്പ് വരാനിരിക്കെ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് പരിചയസമ്പന്നനായ മാത്യൂസിനെ ടീമില്‍ പരിഗണിച്ചത്. തുടര്‍ച്ചയായ പരിക്കും മോശം ഫോമും മൂലം നായകസ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ട മാത്യൂസ് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
പരിക്കിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ നുവാന്‍ പ്രതീപും ലങ്കന്‍ നിരയിലില്ല.പരിശീലനത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് ആറ് ആഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതീപിന് പകരം കസുന്‍ രജിതയെ ടീമില്‍ ഉള്‍പ്പെടുത്തി. ധനഞ്ജയ് ഡി സില്‍വയും ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ഷെഹാന്‍ ജയസൂര്യ ടീമില്‍ നിന്ന് പുറത്തായി. മിക്കി ആര്‍തറിന്റെ കീഴില്‍ വലിയ മുന്നൊരുക്കമാണ് ശ്രീലങ്ക നടത്തുന്നത്.

ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ, ധനുഷ ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഏഞ്ചലോ മാത്യൂസ്, ദസുണ്‍ ഷണക, കുശാല്‍ പെരേര, നിരോഷന്‍ ഡിക്വെല്ല, ധനഞ്ജയ് ഡി സില്‍വ, ഇസുരു ഉദാന, ഭനുക രജപക്‌സെ, ഓഷാഡ ഫെര്‍ണാണ്ടോ, വനിഡു ഹസരങ്ക, ലഹിരു കുമാര, കുശാല്‍ മെന്‍ഡിസ്, ലക്ഷന്‍ സണ്ടകന്‍, കസുന്‍ രജിത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications