For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും

മുംബൈ: വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അണ്ടര്‍ 19 താരം അധര്‍വ അന്‍കോലിക്കറും ഇടം പിടിച്ചു. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന ശ്രേയസാണ് അവസാന സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ രോഹിത് ശര്‍മയെയും അജിന്‍ക്യ രഹാനയെയും മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.കഴിഞ്ഞ സീസണില്‍ തഴയപ്പെട്ട മുന്‍ മുംബൈ നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ് ഇത്തവണ ഉപനായകന്‍.

ഉത്തേജകമരുന്ന് വിവാദത്തില്‍ വിലക്ക് നേരിടുന്ന യുവതാരം പൃഥ്വി ഷായുടെ അഭാവം നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് തിരിച്ചടിയാണ്.തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വിളികാത്തിരിക്കവെയാണ് പൃഥ്വി ഉത്തേകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.ജയ് ബിസ്റ്റയാണ് പൃഥ്വിയുടെ അഭാവത്തില്‍ മുംബൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന്‍ മുംബൈ നിരയില്‍ മടങ്ങിയെത്തി.2015 സീസണ്‍ മുതല്‍ ഉത്തര്‍പ്രദേശിനുവേണ്ടിയായിരുന്നു സര്‍ഫറാസ് കളിച്ചത്.

shreyasiyer

ടീം:ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,ജയ് ബിസ്റ്റ,ആദിത്യ താരെ,സര്‍ഫറാസ് ഖാന്‍,ശിവം ദുബെ,ശുബ്മാന്‍ രാഞ്ചനെ,ഏക്‌നാഥ് കെര്‍ക്കാര്‍,ധവാല്‍ കുല്‍ക്കര്‍ണി,തുഷാര്‍ ദെശപാണ്ഡെ,ഷാംസ് മുലാനി,അധര്‍വ അന്‍കോലിക്കര്‍,ശര്‍ദുല്‍ ഠാക്കൂര്‍,സിദ്ധേഷ് ലാദ്,യഷ്വസി ജയ്സ്ലാല്‍,കൃതിക് ഹനാവാഡി,ശശാങ്ക് അത്താര്‍ദെ.

Story first published: Wednesday, September 18, 2019, 9:39 [IST]
Other articles published on Sep 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+