Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഇന്ത്യയോടും ധോണിയോടും മാപ്പു പറയണമെന്ന് ശ്രീശാന്ത്

ദില്ലി: ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ ഗ്ലൗസ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ താരം എസ് ശ്രീശാന്ത്. വിഷയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ധോണിയോടും ഇന്ത്യക്കാരോടും മാപ്പു പറയണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടു. സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചിഹ്നം പ്രദര്‍ശിപ്പിക്കുന്ന ഗ്ലൗസ് ധോണി ധരിക്കരുതെന്ന് ഐസിസി നിര്‍ദ്ദേശിച്ചിരുന്നു.

ധോണിയെ ഇന്ത്യ ലെഫ്റ്റ്‌നന്റ് കേണല്‍ ആയി ആദരിച്ചിരുന്നതാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ധോണി സൈനികരോട് കാട്ടുന്ന ബഹുമാനം ഏവര്‍ക്കും അറിയാവുന്നതുമാണ്. താരത്തിന്റെ ഗ്ലൗസിലുള്ള അടയാളം ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്നതും. ലോകകപ്പില്‍ ഇത്തരത്തിലൊരു ഗ്ലൗസ് ധരിച്ചതില്‍ ഇന്ത്യ മുഴുവന്‍ ധോണിക്ക് പിന്നിലുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ധോണിക്ക് പിന്നില്‍ രാജ്യമുണ്ട്

ധോണിക്ക് പിന്നില്‍ രാജ്യമുണ്ട്

ധോണി രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്കുവേണ്ടി ജയിച്ച വ്യക്തിയാണെന്നത് ഓര്‍ക്കണം. ലോകമെങ്ങും ഇന്ത്യയ്ക്കുവേണ്ടി പ്രതിനിധാനം ചെയ്തയാളാണ് ധോണി. ഐസിസി ധോണിക്കെതിരെ അയച്ച കത്ത് പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടത്. ധോണിയെക്കുറിച്ചോര്‍ത്ത് തങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇതേ ഗ്ലൗസ് അണിഞ്ഞ് ധോണി ലോകകപ്പ് ജയിക്കണമെന്നും ശ്രീശാന്ത് പറയുന്നുണ്ട്.

പിന്തുണയുമായി മനോജ് തിവാരിയും

പിന്തുണയുമായി മനോജ് തിവാരിയും

മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും ധോണിയെ പിന്തുണച്ചു. തെറ്റായി എന്തെങ്കിലും ധോണിയുടെ ഗ്ലൗസിലില്ലെന്നാണ് തിവാരിയുടെ പ്രതികരണം. പലതരത്തിലുള്ള തൊപ്പികളും മറ്റും കളിക്കളത്തില്‍ അണിയാറുണ്ട്. അതിലൊന്നും യാതൊരു കുഴപ്പവുമില്ല. ഏതെങ്കിലും ഒരു കാര്യത്തെ ഇത്രയധം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനെ തെറ്റായ രീതിയില്‍ എടുക്കരുതെന്നും തിവാരി വ്യക്തമാക്കി.

ഗ്ലൗസ് മാറ്റണമെന്ന് ഐസിസി

ഗ്ലൗസ് മാറ്റണമെന്ന് ഐസിസി

അതേസമയം, ധോണിയുടെ പ്രവര്‍ത്തി ഐസിസി നിയമത്തിന് എതിരാണന്നാണ് ബിസിസിഐയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. ഐസിസിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ധോണിയുടെ ഗ്ലൗസിലുള്ള സൈനികരുടെ ബലിദാന്‍ ചിഹ്നം മാറ്റണമെന്നും ഐസിസി നിര്‍ദ്ദേശിച്ചു.

Story first published: Friday, June 7, 2019, 17:56 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+