വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൃത്തം വേണോ, കളി വേണോ? ശ്രീശാന്ത് ആശയക്കുഴപ്പത്തില്‍

താരത്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു

By Manu

മുംബൈ: ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയ ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുകുന്ന മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് റിയാലിറ്റി ഷോയിലേക്ക് ക്ഷണം. സ്റ്റാര്‍ പ്ലസ് ചാനലിലെ നാച്ച്് ബലിയേ എന്ന നൃത്ത പരിപാടിയിലേക്കാണ് മല്‍സരാര്‍ഥികളായി ശ്രീശാന്തിനും ഭാര്യക്കും ഓഫര്‍ വന്നിരിക്കുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുത്തിട്ടില്ല. ബിസിസിഐയുടെ തീരുമാനം അറിയാന് കാത്തിരിക്കുകയാണ് ശ്രീശാന്ത്.

sree

കഴിഞ്ഞ മാസമാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയത്. 2013ലെ ഐപിഎല്ലില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തു കളിച്ചുവെന്ന കേസിലായിരുന്നു ബിസിസിഐയുടെ ശിക്ഷാനടപടി. തന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് തന്നെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് നീക്കുന്നതായി പ്രഖ്യാപിച്ച സുപ്രീം കോടതി ബിസിസിഐയോട് തങ്ങളുടെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിസിസിഐയില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടായാല്‍ ശ്രീക്ക് വീണ്ടും കളിക്കാനാവും.

അശ്വിന്റെ മങ്കാദ് കെണി... പ്രതികരിച്ച് ബട്‌ലര്‍, ചതിച്ചത് അശ്വിന്‍ മാത്രമല്ല!! അവര്‍ക്കും പിഴച്ചു അശ്വിന്റെ മങ്കാദ് കെണി... പ്രതികരിച്ച് ബട്‌ലര്‍, ചതിച്ചത് അശ്വിന്‍ മാത്രമല്ല!! അവര്‍ക്കും പിഴച്ചു

വിലക്ക് മൂലം ടീമിന് പുറത്തായ ശേഷം റിയാലിറ്റ് ഷോകളിലും സിനിമയിലുമെല്ലാം ശ്രീശാന്ത് ഒരു കൈ നോക്കിയിരുന്നു. ബിഗ് ബോസ്, ജലക്ക് ദിഖ്‌ലാജാ, ഖത്രോന്‍ കെ ഖിലാഡി എന്നീ പ്രശസ്തമായ റിയാലിറ്റി ഷോകളില്‍ ശ്രീശാന്ത് നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നു.

Story first published: Thursday, April 4, 2019, 15:03 [IST]
Other articles published on Apr 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X