Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം വെല്ലുവിളിയല്ല, ഉറപ്പായിട്ടും കളിക്കും, മടങ്ങിവരവ് ഈ ലീഗിലൂടെ... മനസ്സ് തുറന്ന് ശ്രീശാന്ത്

ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീങ്ങിയതോടെ ക്രിക്കറ്റിലേക്കു മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത്. സുപ്രീം കോടതി വിലക്ക് നീക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തീര്‍ച്ചയായും തനിക്കു കളിക്കളത്തില്‍ തിരിച്ചെത്താനാവുമെന്ന് താരം പ്രതികരിച്ചത്.

ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെ ആജീവനാന്ത കാലത്തേക്കു ബിസിസിഐ വിലക്കിയത്. ഇതിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിയപ്പോരാട്ടത്തിലാണ് താരം ഒടുവില്‍ ജയം നേടിയിരിക്കുന്നത്. ഇതോടെ ശ്രീശാന്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകര്‍.

ആറു വര്‍ഷം കാത്തിരുന്നു

ആറു വര്‍ഷം കാത്തിരുന്നു

കഴിഞ്ഞ ആറു വര്‍ഷത്തോളം നീണ്ട തന്റെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. വളരെയധികം ആശ്വാസമുണ്ട്. ഇപ്പോള്‍ 36 വയസ്സായി. ചുരുങ്ങിയത് നാലോ അഞ്ചോ വര്‍ഷം കൂടി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.വിലക്ക് നീക്കിയതോടെ ബിസിസിഐയുടെ ഭാഗത്തു നിന്നും ഇനി അനുകൂല തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആറു മാസത്തോളമായി പരിശീലനം നടത്തി വരികയാണ്. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ മികച്ച ഫിറ്റ്‌നാസുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സീസണില്‍ കളിക്കും

പുതിയ സീസണില്‍ കളിക്കും

സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗ് വരാനിരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ബിസിസിഐയില്‍ നിന്നും അനുവാദം വാങ്ങി അവിടെ കളിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ശ്രീശാന്ത് പറഞ്ഞു. തീരുമാനമെടുക്കാന്‍ 90 ദിവസത്തെ സമയാണ് സുപ്രീംകോടതി ബിസിസിഐക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടെന്നു വിശ്വസിക്കുന്നതായും താരം വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ കേരളം മികച്ച പ്രകടനമാണ് രഞ്ജി ട്രോഫിയില്‍ കാഴ്ചവച്ചത്. വീണ്ടും കേരള ടീമിനു വേണ്ടി കളിക്കാന്‍ കഴിയുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ആജീവനാന്ത വിലക്ക് ശരിയല്ലെന്ന് പി ബാലചന്ദ്രന്‍

ആജീവനാന്ത വിലക്ക് ശരിയല്ലെന്ന് പി ബാലചന്ദ്രന്‍

ശ്രീശാന്തിനെയെന്നല്ല ഒരാളെയും ആജീവനാന്ത കാലത്തേക്കു വിലക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മുന്‍ കേരള ടീം കോച്ച് പി ബാലചന്ദ്രന്‍ വ്യക്തമാക്കി. ശ്രീശാന്ത് കുറ്റക്കാരനാണോയന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്.
വിലക്ക് നീങ്ങിയെങ്കിലും അദ്ദേഹത്തിന് ഉടന്‍ കളിക്കാനാവുമോയെന്ന കാര്യം ബിസിസിഐയുടെ തീരുമാനം കൂടി വന്നാല്‍ മാത്രമേ അറിയാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

കെസിഎ ശ്രീശാന്തിനൊപ്പം

കെസിഎ ശ്രീശാന്തിനൊപ്പം

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നതായി കെസിഎ സെക്രട്ടറി ശ്രീജിത്ത് പ്രതികരിച്ചു. ശ്രീശാന്തിനെ സംബന്ധിച്ച് വളരെ നിര്‍ണായക സമയത്താണ് ഈ വിധി വന്നത്.
ആജീവനാന്ത വിലക്കെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ തന്നെ ശ്രീശാന്തിനൊപ്പമായിരുന്നു. എത്രയും വേഗം ബിസിസിഐ ഒരു അനുകൂല നിലപാട് എടുക്കണമെന്നാണ് കെസിഎ ആവശ്യപ്പെടുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

Story first published: Friday, March 15, 2019, 12:30 [IST]
Other articles published on Mar 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+