ശ്രീശാന്ത് ഒരിക്കല്‍ ദ്രാവിഡിനെ പരസ്യമായി അപമാനിച്ചു; വെളിപ്പെടുത്തലുമായി മുന്‍ കോച്ച്

ശ്രീശാന്ത് ഒരിക്കല്‍ ദ്രാവിഡിനെ പരസ്യമായി അപമാനിച്ചു

ജയ്പൂര്‍: മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെതിരെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണ്‍. ശ്രീശാന്ത് രാഹുല്‍ ദ്രാവിഡിനെ ഒരിക്കല്‍ പരസ്യമായി അപമാനിച്ചതായാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കൂടിയായ അപ്ടണിന്റ വെളിപ്പെടുത്തല്‍. തന്റെ ആത്മകഥയായ ബെയര്‍ഫൂട്ട് കോച്ച് എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.

ലോകകപ്പ്: ഇവര്‍ക്കു വേണം ഗംഭീര യാത്രയയപ്പ്, ഭാഗ്യം ഒരാള്‍ക്കു മാത്രം... ആരാവുമത്?

ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന കാലത്താണ് സംഭവം. 2013 മെയ് 16ന് ശ്രീശാന്ത് മറ്റു കളിക്കാരും ഒത്തുകളിക്കായി അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നതായി അപ്ടണ്‍ പറയുന്നു. രാഹുല്‍ ദ്രാവിഡിനെയും തന്നെയും മറ്റു കളിക്കാര്‍ക്ക് മുന്നില്‍ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിനെ കളിയില്‍നിന്നും മാറ്റിനിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു തെറിവിളി. അതേസമയം, അപ്ടണ്‍ കള്ളം പറയുകയാണെന്നും അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീശാന്തിന്റെ പ്രതികരണം.

മുംബൈയ്‌ക്കെതിരായ കളിയില്‍ മാറ്റിനിര്‍ത്തി

മുംബൈയ്‌ക്കെതിരായ കളിയില്‍ മാറ്റിനിര്‍ത്തി

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ശ്രീശാന്തിനെ മാറ്റിനിര്‍ത്തിയപ്പോള്‍ പിന്നീട് അറസ്റ്റിലായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുമായി ശ്രീശാന്ത് രഹസ്യമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ശ്രീശാന്തിനൊപ്പം ഒത്തുകളിക്കേസില്‍ അറസ്റ്റിലായ കളിക്കാരാണ് ചാന്ദിലയും ചവാനും. ഇവര്‍തമ്മില്‍ അത്ര നല്ലതല്ലാത്ത ബന്ധമുണ്ടായിരുന്നെന്നാണ് അപ്ടണ്‍ സൂചിപ്പിക്കുന്നത്.

ഒത്തുകളി സൂചന നല്‍കി കോച്ച്

ഒത്തുകളി സൂചന നല്‍കി കോച്ച്

മുംബൈയ്‌ക്കെതിരായ മത്സരം കളിക്കാനെത്തിയപ്പോഴാണ് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് ചാന്ദിലയെയും ശ്രീശാന്തിനെയും മുംബൈയ്‌ക്കെതിരെ കളിപ്പിച്ചിരുന്നില്ല. ഇവര്‍ മറ്റൊരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ശ്രീശാന്തും ചാന്ദിലയും പോയതോടെ ഇവരുടെ പദ്ധതി നടപ്പാക്കാന്‍ ചവാനെ ഏര്‍പ്പാടാക്കിയിരിക്കാമെന്നാണ് മുന്‍ പരിശീലകന്‍ സൂചിപ്പിക്കുന്നത്. കളിക്കാരെ പിന്നീട് കോടതി കുറ്റമുക്തരാക്കിയെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഗൗതം ഗംഭീറിനും വിമര്‍ശനം

ഗൗതം ഗംഭീറിനും വിമര്‍ശനം

ഗൗതം ഗംഭീറിനെയും അപ്ടന്റെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗംഭീറിന്റെ മാനസികനില ശരിയല്ലായിരുന്നെന്നാണ് മുന്‍ പരിശീലകന്‍ പറയുന്നത്. മാനസികമായി ഏറ്റവും അസ്ഥിരമായ വ്യക്തിത്വതമുള്ള താരമാണ് ഗംഭീറെന്ന് അപ്ടണ്‍ പറയുന്നു. ഗംഭീറിന്റെ മാനസികാവസ്ഥ വളരെ നെഗറ്റീവാണ്. മാത്രമല്ല ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനു കുറവാണെന്നും അപ്ടണ്‍ കുറിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 3, 2019, 15:21 [IST]
Other articles published on May 3, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X