വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതുവയ്പ്പിനെക്കുറിച്ച് ധോണി, ഇങ്ങനെയും സംഭവിക്കാം... താരങ്ങളെ മാത്രം ക്രൂശിക്കരുത്!!

സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്ലിന് തയ്യാറെടുക്കുകയാണ് ധോണി

By Manu

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കോളിളക്കുമാണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു 2013ലെ ഐപിഎല്ലിലുണ്ടായ വാതുവയ്പ്പ് വിവാദം. ഇതേ തുടര്‍ന്ന് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സും പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ നിന്നും പുറത്താവുകയും ചെയ്തു. രണ്ടു വര്‍ഷത്തേക്കാണ് ഇരുടീമുകളും ടൂര്‍ണമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

ഇത്തവണ ലോകകപ്പ് ആരു നേടും; ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പ്രവചനം ഇത്തവണ ലോകകപ്പ് ആരു നേടും; ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പ്രവചനം

അന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ധോണി. റോര്‍ ഓഫ് ദി ലയണ്‍ എന്ന ഡോക്യുമെന്ററിയിയാണ് വാതുവയ്പ്പിനെക്കുറിച്ചും ടീമിനു നേരിട്ട ആഘാതത്തെക്കുറിച്ചും ധോണി സംസാരിച്ചത്. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം കഴിഞ്ഞ സീസണിലാണ് സിഎസ്‌കെയും രാജസ്ഥാനും ഐപിഎല്ലില്‍ തിരിച്ചെത്തിയത്.

മാനസികമായി തകര്‍ന്നു

മാനസികമായി തകര്‍ന്നു

2013ല്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്പപെന്‍ഡ് ചെയ്തപ്പോള്‍ മാനസികമായി താന്‍ തകര്‍ന്നുപോയതായി ധോണി പറയുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായിരുന്നു അത്. താന്‍ മാനസികമായി അതുപോലെ വിഷമിച്ച മറ്റൊരു സമയുണ്ടായിട്ടില്ല.
2007ലെ ലോകകപ്പില്‍ ഇന്ത്യ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായപ്പോഴാണ് അതിനു മുമ്പ് അതുപോലെ വിഷമിച്ചത്. പക്ഷെ അന്നു മോശം ക്രിക്കറ്റ് കളിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കു തിരിച്ചടി നേരിട്ടതെന്നും ധോണി പറഞ്ഞു.

ഏവരുടെയും സംസാര വിഷയം

ഏവരുടെയും സംസാര വിഷയം

2013ല്‍ വാതുവയ്പ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തു സകലരുടെയും സംസാരം ഇതേക്കുറിച്ചായിരുന്നു. വാതുവയ്പ്പിനെക്കുറിച്ചും ഒത്തുകളിയെക്കുറിച്ചുമെല്ലാം ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയതായും ധോണി ഡോക്യുമെന്ററിയില്‍ പറയുന്നു.
സിഎസ്‌കെ ശിക്ഷ അര്‍ഹിച്ചിരുന്നു. പക്ഷെ സസ്‌പെന്‍ഷന്‍ പോലൊരു കടുത്ത ശിക്ഷ വേണമായിരുന്നോ എന്നതാണ് ചോദ്യം. രണ്ടു വര്‍ഷത്തേക്ക് സിഎസ്‌കെയെ സസ്‌പെന്‍ഡ് ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. ടീമിന്റെ നായകന്‍ കൂടി ആയതിനാല്‍ വ്യക്തിപരമായി ടീമെന്ന നിലയില്‍ തങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്നാണ് അപ്പോള്‍ തോന്നിയതെന്നു ധോണി കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ അറിയണമെന്നില്ല

താരങ്ങള്‍ അറിയണമെന്നില്ല

ടീമിലെ കളിക്കാര്‍ അറിയാതെ തന്നെ വാതുവയ്പ്പ് സംഭവിക്കാമെന്നും ധോണി വ്യക്തമാക്കി. അന്ന് ടീമിനെതിരേ നടപടിയുണ്ടായപ്പോള്‍ തന്റെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. സിഎസ്‌കെ ടീമിനും തനിക്കും വാതുവയ്പ്പില്‍ പങ്കുണ്ടായിരിക്കാമെന്ന തരത്തില്‍ അന്നു പല റിപ്പോര്‍ട്ടുകളും വരികയും ചെയ്തു.
വാതുവയ്പ്പില്‍ ആരും പങ്കാളിയാവാം. അംപയര്‍മാര്‍, ബാറ്റ്‌സ്മാന്‍, ബൗളര്‍ തുടങ്ങി ആര്‍ക്കും ഇതില്‍ പങ്കുചേരാം. എന്നാല്‍ ഒത്തുകളി അങ്ങനെയല്ല. ടീമിലെ ഭൂരിഭാഗം താരങ്ങളും ചേര്‍ന്നാല്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂവെന്നും ധോണി വിശദമാക്കി.

Story first published: Friday, March 22, 2019, 11:32 [IST]
Other articles published on Mar 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X