For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോബി ബ്രയന്റിന് ആദരമര്‍പ്പിച്ച് കായികലോകം; കോലി മുതല്‍ ക്രിസ്റ്റിയാനോയും മെസ്സിയും വരെ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം. എക്കാലത്തേയും മികച്ച ബാസ്‌കറ്റ്‌ബോള്‍ താരങ്ങളിലൊരാളായ ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പല കായികതാരങ്ങളും. ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ വേര്‍പാടില്‍ ലോക നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എന്‍ബിഎയില്‍ ലോസ് ആഞ്ചലസ് ലേക്കേഴ്‌സിനായി 20 വര്‍ഷം കളിച്ച് ഒട്ടേറെ റെക്കോര്‍ഡുകളും ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് കായിക താരങ്ങളും സെലിബ്രിറ്റികളും ബ്രയന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കോര്‍ട്ടില്‍ ഇന്ദ്രജാലം കാട്ടുന്ന കോബിയെയാണ് താന്‍ ഓര്‍ക്കുന്നതെന്ന് വിരാട് കോലി പറഞ്ഞു. കോബിക്കും മകള്‍ ജിനായ്ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കോലി കുറിച്ചു. അവിശ്വസനീയമെന്നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം. ഫുട്‌ബോള്‍ താരങ്ങളായ നെയ്മര്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരും കോബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

kobebryant

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, റോമ തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകളും കോബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. ബാസ്‌കറ്റ് ബോളിന് പുറത്തും കായിക ലോകത്ത് ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിച്ച താരമാണ് കോബി.

ലോസ് ആഞ്ചലസിനു സമീപം കാലാബാസിലായിരുന്നു കോബിയും മകളും കയറിയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. 20 വര്‍ഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കരിയറില്‍ എന്‍ബിഎയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണ നേടി. അഞ്ച് തവണ ടീം ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. 2008, 2012 ഒളിമ്പിക്സുകളില്‍ അമേരിക്ക ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് കോബി ആയിരുന്നു.

Story first published: Monday, January 27, 2020, 10:45 [IST]
Other articles published on Jan 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+