ജെഎന്‍യു ആക്രമണം; ആഞ്ഞടിച്ച് ക്രിക്കറ്റ് താരങ്ങളും കായിക ലോകവും
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിലിയുണ്ടായ ഗുണ്ടാ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് കായിക ലോകവും. ക്രിക്കറ്റ് രംഗത്തെ പ്രമുഖരും മറ്റ് കായിക മേഖലയിലുള്ളവരും ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് എബിവിപി പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന ഗുണ്ടകള്‍ കാമ്പസിനകത്ത് കടന്നുചെന്ന് വിദ്യാര്‍ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതച്ചത്.
ഇത് ഇന്ത്യയുടെ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ബിജെപി എംപി കൂടിയായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഈ അക്രമണത്തെ ന്യായീകരിക്കാനാകില്ല. വിദ്യാര്‍ഥികളെ ഈ രീതിയില്‍ ലക്ഷ്യമാക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഗഭീര്‍ വ്യക്തമാക്കി. പല വിഷയങ്ങളിലും ബിജെപിയെ പിന്തുണയ്ക്കുന്ന ഗംഭീര്‍ വ്യത്യസ്ത അഭിപ്രായമാണ് ഇക്കുറി രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.

ജെഎന്‍യുവിലുണ്ടായത് അത്യപൂര്‍വ സംഭവമാണെന്ന് മുന്‍താരം ഇര്‍ഫാന്‍ പഠാനും പ്രതികരിച്ചു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ടെന്നീസ് താരം രോഹന്‍ ബോപണ്ണയുടെ പ്രതികരണം. ഗുണ്ടകള്‍ക്ക് വിദ്യാര്‍ഥികളെ അടിച്ചൊതുക്കാന്‍ സഹായം ലഭിച്ചെന്ന് മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ആരോപിച്ചു. കായികലോകം ഇതിനെതിരെ പ്രതികരിക്കണം. ഒരാളെപോലും ഇതുവരെ പിടികൂടിയില്ല. ഇനിയും നിശബ്ദരായി ഇരിക്കരുതെന്നും ജ്വാല ട്വിറ്ററില്‍ കുറിച്ചു.
ക്രിക്കറ്റ് താരം മനോജ് തിവാരി, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയവരും ജെഎന്‍യു ആക്രമണത്തിനെതിരെ പ്രതികരിച്ചു. ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇതേതുടര്‍ന്ന് രാജ്യമെങ്ങുമുള്ള കാമ്പസുകളില്‍ അക്രമത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. രാജ്യത്തിന് പുറത്തും വിവിധ കാമ്പസുകളില്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications