ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയ കായികതാരങ്ങളുടെ പെന്‍ഷന്‍ ഇരട്ടിയാക്കി
ദില്ലി: അന്താരാഷ്ട്ര കായിക വേദികളില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയ കായിക താരങ്ങളുടെ പെന്‍ഷന്‍ ഇരട്ടിയാക്കി. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് ഇനി മാസം 20,000 രൂപ പെന്‍ഷന്‍ ലഭിക്കും. പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്കും ഇത്രതന്നെയായിരിക്കും പെന്‍ഷനെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്നവര്‍ക്ക് 16,000 രൂപയായിരിക്കും പെന്‍ഷന്‍. വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് 14,000 രൂപയും, വെങ്കലം നേടുന്നവര്‍ക്ക് 12,000 രൂപയും ലഭിക്കും. പാരാ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്കും ഇത്രതന്നെയായിരിക്കും പെന്‍ഷനായി ലഭിക്കുക. ഇവര്‍ക്ക് വേര്‍തിരിവുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 30 വയസിന് ശേഷമുള്ള താരങ്ങള്‍ക്കാകും പെന്‍ഷന്‍ നല്‍കുക. നിലവില്‍ പെന്‍ഷന്‍ നല്‍കുന്നവര്‍ക്ക് 2018 ഏപ്രില്‍മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ വര്‍ധന നല്‍കും. കായിക താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇരട്ടിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications