സ്വവര്‍ഗാനുരാഗിയെന്ന തുറന്നുപറച്ചില്‍; സഹോദരി ഭീഷണിപ്പെടുത്തുന്നതായി ദ്യുതി ചന്ദ്
ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദ്യുതിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദ്യുതി തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സ്വവര്‍ഗാനുരാഗിയാണെന്നും ആത്മസുഹൃത്തുമായി പ്രണയത്തിലാണെന്നുമാണ് ദ്യുതി പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആളുകള്‍ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

എന്നാല്‍ മൂത്ത സഹോദരി ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്നും പുറത്താക്കുമെന്നും ജയിലിടയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഭാര്യയെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന് സഹോദരനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എനിക്കും അതു തന്നെ സംഭവിക്കുമെന്നാണ് ഭീഷണി. എന്നാല്‍ എന്റെ മൗലീക അവകാശത്തില്‍ വിശ്വസിക്കുന്നതിനാല്‍ തുറന്നുപറയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദ്യുതി പറഞ്ഞു. എന്റെ പങ്കാളി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിലെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്റെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ജീവിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് തുറന്നുപറഞ്ഞത്.
എല്ലാവര്‍ക്കും അവര്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനുളള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സ്വവര്‍ഗപ്രണയമുളളവരുടെ അവകാശങ്ങളെ ഞാനെന്നും പിന്തുണച്ചിട്ടുണ്ട്. അത് ഓരോരുത്തരുടേയും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന് ശേഷം വിവാഹം കഴിക്കുമെന്നും ദ്യുതി പറഞ്ഞു.ആദ്യമായാണ് ഇന്ത്യയിലെ ഒരു കായിക താരം സ്വകാര്യ അനുരാഗിയാണെന്ന് വെളിപ്പെടുത്തുന്നത്.100,200 മീറ്ററിലെ ദേശീയ ജേതാവാണ് ദ്യുതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications