വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്പാനിഷ് ഫുട്‌ബോള്‍ കോച്ചിന് കൊറോണയുടെ 'ചുവപ്പ് കാര്‍ഡ്', മരിച്ചത് 21കാരന്‍

ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയാണ് മരണത്തിനു കീഴടങ്ങിയത്

മാഡ്രിഡ്: കൊറോണവൈറസ് ബാധയെ തുടര്‍ന്നു സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യ മരണത്തിനു കീഴടങ്ങി. 21 വയസ്സ് മാത്രമാണ് അദ്ദേഹത്തിനു പ്രായം. മാലഗയിലെ റീജ്യണല്‍ ആശുപത്രിയില്‍ വച്ചാണ് ഗാര്‍ഷ്യയുടെ അന്ത്യം.കൊറോണവൈറസ് ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഗാര്‍ഷ്യക്കു രക്താര്‍ബുദവും സ്ഥിരീകരിക്കുകയായിരുന്നു. ഇത് ചികില്‍സ ദുഷ്‌കരമാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു ഗാര്‍ഷ്യയുടെ മരണം. ഗാര്‍ഷ്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മാലഗയുള്‍പ്പെടെ പല ക്ലബ്ബുകളും അനുശോചനം രേഖപ്പെടുത്തി.

A

സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ പൊര്‍ട്ടാഡ ആല്‍റ്റയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാര്‍ഷ്യ. മാലഗ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യൂത്ത് ടീമാണ് പൊര്‍ട്ടാഡ. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് കോച്ചിന്റെ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ഗാര്‍ഷ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇതിനിടെ കൊറോണ ബാധയുമേറ്റതോടെ സ്ഥിതി തിരിച്ചുവരാന്‍ സാധിക്കാത്ത വിധത്തില്‍ വഷളാവുകയായിരുന്നുവെന്ന് ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്വാസമെടുക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടന്നായിരുന്നു ഗാര്‍ഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്നു നടത്തിയ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് തെളിയുകയും ചെയ്യുകയായിരുന്നു. അതേസമയം, കൊറോണ വൈറസ് ബാധ മാത്രമല്ല ഗാര്‍ഷ്യക്കു ന്യൂമോണിയയും ഉണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎ

പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരംപെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

ഇറ്റലി കഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം പിടിക്കൂടിയിട്ടുള്ള രാജ്യമാണ് സ്‌പെയിന്‍. രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഗാര്‍ഷ്യ. 2016 മുതല്‍ അത്‌ലറ്റികോ പൊര്‍ട്ടാഡ ആല്‍റ്റ ക്ലബ്ബിനൊപ്പം അദ്ദേഹമുണ്ട്. ആല്‍റ്റയുടെ ജൂനിയര്‍ ടീമിന്റെ പരിശീകനായിരുന്നു 21കാരന്‍.

അതേസമയം, സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10,000ത്തോളം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 1000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 309 പേരാണ് കൊറോണ ബാധയെ തുടര്‍ന്നു സ്‌പെയിനില്‍ ഇതുവരെ മരിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തി അടച്ചേക്കുമെന്നും സൂചനയുണ്ട്.

ആരാവും വെള്ളിത്തിരയിലെ യുവി? ഒന്നുകില്‍ താന്‍! അല്ലെങ്കില്‍ ആ നടന്‍- യുവരാജ്ആരാവും വെള്ളിത്തിരയിലെ യുവി? ഒന്നുകില്‍ താന്‍! അല്ലെങ്കില്‍ ആ നടന്‍- യുവരാജ്

ഇന്ത്യന്‍ ക്രിക്കറ്റിലെ 'ശക്തിമാന്‍' ആരൊക്കെ? ഒന്നല്ല, മൂന്നു പേര്‍... തിരഞ്ഞെടുത്തത് റോഡ്‌സ്ഇന്ത്യന്‍ ക്രിക്കറ്റിലെ 'ശക്തിമാന്‍' ആരൊക്കെ? ഒന്നല്ല, മൂന്നു പേര്‍... തിരഞ്ഞെടുത്തത് റോഡ്‌സ്

Story first published: Tuesday, March 17, 2020, 16:49 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X