Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ ബ്രസീലിനുവേണ്ടിയെന്ന ആരോപണം; ലയണല്‍ മെസ്സിക്ക് മൂന്നു മാസത്തെ വിലക്ക്

ചുവപ്പു കാര്‍ഡിന് പിന്നാലെ മെസ്സിക്ക് 3 മാസം വിലക്ക്

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമന്റിനിടെ അഴിമതി ആരോപണം ഉന്നയിച്ച അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ മൂന്നു മാസത്തെ വിലക്ക്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്‌ക്കെതിരായ റഫറിമാരുടെ പക്ഷപാതപരമായ ഇടപെടലിനെ തുടര്‍ന്നാണ് മെസ്സി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് മെസിക്കെതിരെ നടപടി സ്വീകരിച്ചത്. വിലക്ക് ലഭിച്ചതോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദ ഫുട്ബോളില്‍ കളിക്കാന്‍ മെസ്സിക്ക് കഴിയില്ല. സസ്പെന്‍ഷന്‍ നടപടിക്കെതിരെ മെസ്സിക്ക് 7 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.

കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ ഒത്തുകളി നടക്കുന്നതായാണ് മെസ്സി ആരോപിച്ചത്. ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന ഉറച്ച രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്ന് മെസ്സിയും അര്‍ജന്റീനയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറേഷന്‍ സംഘാടകര്‍ക്കെതിരെ താരം ആരോപണവുമായി രംഗത്തെത്തിയത്.

messi

ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിന്റെ 37-ാം മിനിറ്റില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു. ഇരുവരും തര്‍ക്കിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തതിനാണ് നടപടി. എന്നാല്‍, റഫറി അഴിമതിക്കാരനാണെന്ന് മെസ്സി പിന്നീട് ആരോപിച്ചു. ആരാധകര്‍ക്ക് നല്ല കളികാണാനുള്ള അവസരമുണ്ടാക്കിയില്ല. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്കെതിരെ മോശം നിലപാടാണ് റഫറിമാര്‍ കൈക്കൊണ്ടത്. കപ്പ് ബ്രസീലിനുവേണ്ടി പറഞ്ഞുറപ്പിച്ചതാണെന്നും മെസ്സി പറഞ്ഞിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ചശേഷം മെഡല്‍ വാങ്ങാനും മെസ്സി എത്തിയിരുന്നില്ല.

Story first published: Saturday, August 3, 2019, 10:41 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+