വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡയ്ക്ക് വിലക്ക്

പോര്‍ട്ട് എലിസബത്ത്: സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡയെ വിലക്ക് ഐസിസി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഐസിസി നിയമം തെറ്റിച്ചതിനാണ് ഒരു മത്സരത്തില്‍ താരത്തെ വിലക്കിയത്. കൂടാതെ മത്സര ഫീസിന്റെ 15 ശതമാനം പിഴയും ഈടാക്കും. ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ വിക്കറ്റെടുത്ത റബാഡയുടെ വിക്കറ്റാഘോഷം അതിരുകടന്നതാണെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഐസിസി ലെവല്‍ ഒന്ന് നിയമപ്രകാരം ഒരു ഡീമെറിറ്റ് പോയെന്റും താരത്തിന് ലഭിക്കും. കഴിഞ്ഞ 24 മാസത്തിനിടെ താരത്തിന് ലഭിക്കുന്ന നാലാമത്തെ ഡീമെറ്റ് പോയന്റ്കൂടിയാണിത്. ഇംഗ്ലീഷ് ക്യാപ്റ്റ് ജോ റൂട്ട് 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിച്ചില്‍ റൂട്ടിന് മുന്നില്‍കയറി വിക്കറ്റാഘോഷം നടത്തിയതാണ് വിലക്കിനിടയാക്കിയത്. ഐസിസി ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇംഗ്ലണ്ട് ടീമിലെ ബലിയാട്, തുറന്നടിച്ച് മോയിന്‍ അലിഇംഗ്ലണ്ട് ടീമിലെ ബലിയാട്, തുറന്നടിച്ച് മോയിന്‍ അലി

Kagiso Rabada

മത്സരശേഷം അമ്പയര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് റബാഡയ്‌ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയായിരുന്നു. സമാനകുറ്റം വരും മത്സരങ്ങളിലും ആവര്‍ത്തിച്ചാല്‍ താരത്തിന് കൂടുതല്‍ മത്സരങ്ങളില്‍നിന്നും വിലക്ക് ലഭിക്കും. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റില്‍ ഇരു ടീമുകളും ഓരോ കളിവീതം ജയിച്ചാണ് മൂന്നാം മത്സരത്തിനിറങ്ങിയത്.

Story first published: Friday, January 17, 2020, 16:50 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X