Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിച്ചത് കനിക തങ്ങിയ ഹോട്ടലില്‍; നിരീക്ഷണം ഏര്‍പ്പെടുത്തി

ലഖ്‌നൗ: ഇന്ത്യന്‍ പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ച അതേ ഹോട്ടലില്‍ കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറും താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ നിന്ന് തിരിച്ചെത്തി ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കനിക മുറിയെടുത്തത്. ഇതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താരങ്ങളും താമസിച്ചത്. ബ്രിട്ടണില്‍ നിന്ന് തിരിച്ചെത്തിയ ഒരുപാട് പൊതുപരിപാടികളില്‍ പങ്കെടുത്ത ഗായികയുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് കഠിന പ്രയത്‌നം ചെയ്യുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്.

മാര്‍ച്ച് 11 മുതല്‍ കനിക ലഖ്‌നൗവില്‍ ഉണ്ടായിരുന്നു. മാര്‍ച്ച 15നാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ലഖ്‌നൗവില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പരമ്പര റദ്ദാക്കുകയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരങ്ങളുള്ളത്. കൊറോണ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താരങ്ങള്‍ കാണുകയോ സംസാരിക്കുകയോ ചെയ്‌തോ എന്ന് വ്യക്തമല്ല. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ താരങ്ങള്‍ക്ക് കൂടുതല്‍ കരുതലോടെ നിരീക്ഷണം ഏര്‍പ്പെടുത്തിയെന്നാണ് വിവരം. അതേ സമയം കനിക ബന്ധപ്പെട്ടെന്ന് കരുതുന്ന ആയിരക്കണക്കിന് ആളുകളെ ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. ഇവരുടെ സഞ്ചാരപാദ കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതാണ് തിരിച്ചടിയാണ്.

cricket

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എല്ലാത്തരം കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് താരം മജീദ് ഹഖില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊറോണയെത്തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്. നിലവില്‍ മാര്‍ച്ച് 15ന് ആരംഭിക്കുമെന്ന സൂചനയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ സമയത്തും ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള സാധ്യത കുറവാണ്. നിലവില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത് ക്രിക്കറ്റ് താരങ്ങളും മഹാമാരിക്കെതിരേ പോരാടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണുള്ളത്.

ഫുട്‌ബോളിലും പലര്‍ക്കും ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സീരി എ ക്ലബ്ബായ യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡിബാല, ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നിരീക്ഷണത്തിലാണ്. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് കൊറോണ ബാധയെത്തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. നനിലവില്‍ മരണ പതിനൊന്നായിരം കടന്നു. ഒളിംപിക്‌സ് നീട്ടിവെക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഒളിംപിക്‌സ് ഉപേക്ഷിച്ചാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ചില മാറ്റങ്ങളോടെ ഒളിംപിക്‌സ് നടത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്.

Story first published: Sunday, March 22, 2020, 18:48 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+