ഡി വില്ലിയേഴ്‌സ് എന്താണ് പറയുന്നത്?; തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് പരിശീലകന്‍
ലണ്ടന്‍: എബി ഡി വില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ടീം പരിശീലകന്‍ ഒട്ടിസ് ഗിബ്‌സണ്‍. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റശേഷം ഡി വില്ലിയേഴ്‌സ് ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരത്തെതന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന താരത്തിന്റെ ആഗ്രഹം സെലക്ടര്‍മാര്‍ തള്ളിക്കളഞ്ഞു.
ദേശീയ ടീമിലേക്ക് ഡി വില്ലിയേഴ്‌സ് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ലോകകപ്പ് ടീമിലും ഉള്‍പ്പെടുമായിരുന്നെന്ന് ഓട്ടിസ് പറഞ്ഞു. വൈകിയ വേളയിലാണ് താരം ടീമിലെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍, അപ്പോഴേക്കും ടീം അംഗങ്ങളെക്കുറിച്ച് ഏകദേശ ധാരണയില്‍ എത്തിയിരുന്നു. ടീമിന്റെ മുന്‍ പരമ്പരയില്‍ തന്നെ ഡിവില്ലിയേഴ്‌സ് മടങ്ങിവരണമായിരുന്നെന്നും ഓട്ടിസ് പറഞ്ഞു.

ഡി വില്ലിയേഴ്‌സ് വൈകിപ്പോയി
ഡി വില്ലിയേഴ്‌സ് ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പരിശീലകനെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിനെയും ബന്ധപ്പെട്ട് കളിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് അക്കാര്യം തള്ളിക്കളഞ്ഞു. ലോകകപ്പിനിടെയും ഡി വില്ലിയേഴ്‌സ് ഇക്കാര്യം ആവര്‍ത്തിച്ചതോടെയാണ് നേരത്തെ ടീമിലെത്തുനുള്ള ശ്രമവും പുറത്താകുന്നത്.

വിരമിക്കല്‍ തീരുമാനം ഞെട്ടിച്ചു
താരത്തിന്റെ നേരത്തെയുള്ള വിരമിക്കല്‍ ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചിരുന്നു. ബാറ്റിങ് ദുര്‍ബലമായത് ടീമിനെ കാര്യമായി ബാധിക്കുകയും ചെയ്തു. തുടര്‍ന്നുവന്ന പരമ്പരകള്‍ ജയിച്ചെങ്കിലും ഡി വില്ലിയേഴ്‌സിന്റെ വിരമിക്കല്‍ സെലക്ടര്‍മാര്‍ക്കും ബോര്‍ഡിനും അനിഷ്ടത്തിനും കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചുവരാനുള്ള വഴികളടയാനുള്ള കാരണവും ഇതുതന്നെയാണെന്നാണ് സൂചന.

തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് പരിശീലകന്‍
ഡി വില്ലിയേഴ്‌സ് റിട്ടയര്‍ ചെയതത് തങ്ങള്‍ അംഗീകരിച്ചെന്നും ആ യാഥാര്‍ഥ്യവുമായി തങ്ങള്‍ പൊരുത്തപ്പെട്ടെന്നും പരിശീലകന്‍ പറഞ്ഞു. ഡി വില്ലിയേഴ്‌സും ആ തീരുമാനവുമായി ഒത്തുപോവുകയാണ്. ഒരുദിവസം പെട്ടെന്ന് കടന്നുവന്ന് താന്‍ ടീമില്‍ ചേരുകയാണെന്ന് പറയുന്നത് അമ്പരപ്പിക്കുന്നതാണ്. ലോകകപ്പില്‍ ചേരാനുള്ള ആത്മാര്‍ഥത നേരത്തെയുണ്ടായിരുന്നെങ്കില്‍ അത് സാധ്യമാവുമായിരുന്നെന്നും പരിശീലകന്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications